ഭക്ഷണത്തിനുശേഷം ഉരുവിടാൻ ഒരു പ്രാർത്ഥന

ഭക്ഷണത്തിന് മുൻപ് കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കുന്ന പതിവ് കത്തോലിക്കർക്കിടയിൽ നിലവിലുണ്ട്. മുന്നിൽ വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം അനുഗ്രഹിക്കാനും അത് ഭക്ഷിക്കുന്നവർക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാതിരിക്കാനുമാണ് നാം അപ്പോൾ പ്രാർത്ഥിക്കുന്നത്. എന്നാൽ ഭക്ഷണം ആസ്വദിച്ച് കഴിച്ചതിനുശേഷം നല്ലവനായ ദൈവത്തിന് നന്ദി പറയുന്നവർ വിരളമാണ്. ഭക്ഷണത്തിനുശേഷം ഉരുവിടാൻ ഇതാ ഒരു കൃതജ്ഞത പ്രാർത്ഥന ചുവടെ ചേർക്കുന്നു.

സർവ്വശക്തനായ ദൈവമേ, അങ്ങ് ചൊരിയുന്ന നിരവധിയായ അനുഗ്രഹങ്ങളെയോർത്ത്
ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു.
എന്നെന്നും ഞങ്ങളിൽ ജീവിച്ചു വാഴുന്ന തമ്പുരാനെ,
ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു.

ഓരോ നിമിഷത്തിലും അങ്ങയുടെ പരിശുദ്ധ രക്തം ഞങ്ങൾക്ക് സംരക്ഷണം നൽകട്ടെ.
ഞങ്ങളിൽ നിന്ന് വേർപെട്ടുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകണമേ.
അങ്ങയുടെ അനന്തമായ കരുണ ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും രക്ഷിക്കട്ടെ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.