ആഗോള യുവജന സമ്മേളനം കേവലമൊരു ഒത്തുചേരലല്ല, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള വേദി: സിയൂൾ ആർച്ച്ബിഷപ്പ്

ദക്ഷിണ കൊറിയയിലെ സിയൂളിൽ നടന്ന നാലു ദിവസത്തെ ആഗോള യുവജന സമ്മേളന മുന്നൊരുക്ക യോഗത്തിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നാനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. യുവജന സമ്മേളനത്തിലേക്ക് ഒരു യുവാവിനെയോ, യുവതിയെയോ ക്ഷണിക്കുക എന്നതിനർഥം പങ്കാളികളുടെ പട്ടികയിൽ ഒരു പേര് ചേർക്കുക എന്ന് മാത്രമല്ല, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള വേദിയൊരുക്കുക എന്നതും കൂടിയാണ്.

സെപ്റ്റംബർ 17 ന് സമാപിച്ച യുവജന സമ്മേളനത്തിന്റെ രണ്ടാമത് അന്താരാഷ്ട്ര പ്രാഥമിക യോഗത്തിൽ സിയൂൾ ആർച്ച്ബിഷപ്പ് പീറ്റർ സൂൺ-ടൈക്ക് ചങ് പ്രതിനിധികൾക്ക് നൽകിയ സന്ദേശം ഇതായിരുന്നു. “നിങ്ങൾ വെറുതെ ആളുകളെ കൂട്ടുകയല്ല ചെയ്യുന്നത്. കർത്താവിനെ കണ്ടുമുട്ടാൻ നിങ്ങൾ ഒരു വ്യക്തിയെ ക്ഷണിക്കുകയാണ്.” ലെയ്റ്റി, ഫാമിലി ആൻഡ് ലൈഫിനായുള്ള ഡിക്കാസ്റ്ററിയും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നാലു  ദിവസത്തെ യോഗത്തിൽ നാനൂറിലധികം ആളുകൾ പങ്കെടുത്തു. 160 ലധികം രൂപതകൾ, സന്ന്യാസ സമൂഹങ്ങൾ, സഭാപ്രസ്ഥാനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിനിധിസംഘങ്ങളാണ് ഇതിൽ പങ്കെടുത്തത്.

സെപ്റ്റംബർ 16 ന് മ്യോങ്ഡോങ് കത്തീഡ്രലിൽ (Myeongdong Cathedral) ദിവ്യബലി അർപ്പിച്ചു സംസാരിക്കവെ, യുവജന സമ്മേളനത്തെക്കുറിച്ച് ഇതിനകം അറിയാവുന്ന യുവാക്കൾക്കപ്പുറത്തേക്ക് ക്ഷണം വ്യാപിപ്പിക്കാൻ ആർച്ച്ബിഷപ്പ് ചങ് പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു. “ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹ. 16:33) എന്ന പ്രമേയം ആസ്പദമാക്കി സംസാരിച്ച അദ്ദേഹം, ശിഷ്യന്മാർ അനിശ്ചിതത്വം നേരിടുമ്പോഴാണ് യേശു അവരോട് സംസാരിച്ചതെന്ന് അനുസ്മരിച്ചു. ഇന്നത്തെ ചെറുപ്പക്കാരും അനിശ്ചിതമായ ഭാവി, കടുത്ത മത്സരം, ഭിന്നതകൾ എന്നിവയെ നേരിടുന്നുണ്ടെങ്കിലും ഇപ്പോഴും പ്രത്യാശ തേടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.