ഈ ലോകത്തിൽ നമ്മുടെ ദൗത്യം എന്ത്? ഫ്രാൻസിസ് പാപ്പാ നൽകുന്ന ഉത്തരം

ഈ ലോകത്തിൽ നമ്മുടെ ദൗത്യം മിഷൻ പ്രവർത്തനം ആണെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടു നൽകിയ സന്ദേശത്തിലാണ് പാപ്പാ ക്രൈസ്തവരുടെ ദൗത്യത്തെക്കുറിച്ച് സംസാരിച്ചത്.

“ക്രിസ്ത്യാനികൾ എന്ന നിലയിൽ, നമ്മുടെ അവസരങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് കാലികമായി ജീവിക്കുന്നതുകൊണ്ട് നമുക്ക് സംതൃപ്തരാകാൻ കഴിയില്ല. കാരണം നാമെല്ലാവരും ക്രിസ്തുവിന്റെ ശിഷ്യന്മാരാണ്. ഈശോ ശിഷ്യന്മാരെ അയക്കുന്നതും പ്രത്യേക വിധത്തിലാണ്. അവർക്ക് താൽപര്യമില്ലെങ്കിൽക്കൂടി തങ്ങളോട് ചെയ്യുന്നതുപോലെ തിരിച്ചും ചെയ്യാൻ അവിടുന്ന് ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു. അതുപോലെ തന്നെ പണവും മറ്റു സൗകര്യങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഒരു കാര്യം വിജയിക്കൂ എന്ന് നാം കരുതുന്നു. എന്നാൽ അത് ശരിയല്ല. സമ്പത്തിൽ ആശ്രയിക്കരുത്. നമ്മുടെ ദാരിദ്ര്യത്തെയും ഭൗതികത്തെയും മനുഷ്യനെയും ഭയപ്പെടരുത്. അപ്പോൾ ലളിതവും ചെറുതുമായ ദൗത്യത്തെ പരിശുദ്ധാത്മാവ് നയിക്കുകയും അത്ഭുതങ്ങളുടെ നായകന്മാരാക്കുകയും ചെയ്യുന്നു” – പാപ്പാ വ്യാഖ്യാനിച്ചു.

“നമ്മുടെ ദൗത്യത്തിന്റെ രണ്ടാമത്തെ അത്ഭുതം എന്നത് സന്ദേശമാണ്. സമാധാനത്തിന്റെ സന്ദേശം. സമാധാനത്തിന്റെ അംബാസിഡർമാരായി എവിടെയും തങ്ങളെത്തന്നെ അവതരിപ്പിക്കാൻ കർത്താവ് നിർദ്ദേശിക്കുന്നു. ക്രിസ്ത്യാനി സമാധാനത്തിന്റെ വാഹകനാണ്; കാരണം ക്രിസ്തു സമാധാനമാണ്. ദൗത്യത്തിന്റെ മൂന്നാമത്തെ ആശ്ചര്യം ‘നമ്മുടെ ശൈലി’ ആണ്. ക്രിസ്തുവാകട്ടെ, നാം ചെന്നായ്ക്കളല്ല, കുഞ്ഞാടുകളാകാനാണ് ആഗ്രഹിക്കുന്നത്. ഇതിനർത്ഥം നിഷ്കളങ്കനായിരിക്കുക എന്നല്ല മറിച്ച് മേൽക്കോയ്മയുടെയും അഹങ്കാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും കൈവശാവകാശത്തിന്റെയും എല്ലാ സഹജവാസനകളെയും വെറുക്കുക എന്നതാണ്” – പാപ്പാ സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.