200 വർഷങ്ങൾക്ക് മുമ്പ് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത യുവതി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

മിഷനറി സൊസൈറ്റി സ്ഥാപിച്ച അൽമായ സഹോദരിയായ പോളിൻ ജാരികോട്ടിനെ അഭിനന്ദിച്ച് ഫ്രാൻസിസ് മാർപാപ്പ. മെയ് 22- ന് ഫ്രാൻസിലെ ലിയോണിൽ വച്ച് പോളിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയാണ്. 200 വർഷങ്ങൾക്ക് മുമ്പ് സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തയാളാണ് പോളിൻ ജാരികോട്ട് എന്ന യുവതി.

“23 വയസ്സുള്ളപ്പോഴാണ് പോളിൻ വിശ്വാസം പ്രചരിപ്പിക്കുന്നത് ലക്ഷ്യം വച്ചുകൊണ്ടുള്ള മിഷനറി സൊസൈറ്റി സ്ഥാപിച്ചത്. 1822- ൽ സ്ഥാപിതമായ ഈ സൊസൈറ്റിയിലൂടെ ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് പ്രാർത്ഥനയിലൂടെ മിഷനറിയാവാൻ അവസരമൊരുക്കുകയായാണ്. സഭ സ്വഭാവം കൊണ്ട് മിഷനറിയാണെന്നും അതിനാൽ മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിക്കും ആ ദൗത്യമുണ്ടെന്നും പോളിൻ പറയുന്നു. ഒരു മിഷനറി എപ്പോഴും സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച് ക്രിസ്തുവിൽ കേന്ദ്രീകരിക്കുന്നവരാണ്. പ്രാർത്ഥനകൊണ്ട് മാത്രമേ അത് സാധ്യമാകു. എന്നിരുന്നാലും മിഷൻ പ്രവർത്തനങ്ങൾ ഫലമണിയണമെങ്കിൽ ക്രിസ്തുവിന്റെ കൃപ കൂടിയേ തീരു. അതുപോലെ തന്നെ ചാരിറ്റി പ്രവർത്തനങ്ങളും ഒരു മിഷനറിയാകാൻ അത്യാവശ്യമാണ്”- പാപ്പാ പറഞ്ഞു.

200 വർഷങ്ങൾക്ക് മുമ്പ്, 23 വയസ്സുള്ള യുവതിയായ പോളിൻ മേരി ജാരിക്കോട്ട്, സഭയുടെ മിഷനറി പ്രവർത്തനത്തെ പിന്തുണയ്ക്കാൻ ഒരു സൊസൈറ്റി സ്ഥാപിക്കാൻ ധൈര്യപ്പെട്ടു. പ്രാർത്ഥനയ്ക്കും ചാരിറ്റി പ്രവത്തനങ്ങൾക്കുമായി കുറച്ച് വർഷങ്ങൾക്ക് ശേഷം, പോളിൻ ‘ലിവിംഗ് റോസറി’ എന്ന സംഘടനയും സ്ഥാപിച്ചു. ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള പോളിൻ ദാരിദ്ര്യത്തിലാണ് മരിച്ചത്.

ഫ്രാൻസിലെ ലിയോണിൽ വച്ച് സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷന്റെ തലവനായ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ പോളിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിന് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.