
കേരളത്തിലാരംഭിച്ച കത്തോലിക്കാ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന് വത്തിക്കാന്റെ സ്ഥിരാംഗീകാരം. അല്മായർ, കുടുംബം, ജീവൻ എന്നിവയ്ക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ജീസസ് യൂത്ത് സംഘടനയെ നിയമപരമായ വ്യക്തിത്വമുള്ള അന്താരാഷ്ട്ര വിശ്വാസി സംഘടനയായി സ്ഥിരീകരിച്ചത്.
1985-ൽ കേരളത്തിൽ ആരംഭിച്ച ജീസസ് യൂത്തിന് 2016-ലാണ് വത്തിക്കാന്റെ ലെയ്റ്റി, ഫാമിലി ആന്റ് ലൈഫിനായുള്ള ഡികാസ്റ്ററി താത്കാലിക അംഗീകാരം നൽകിയത്. പ്രസ്ഥാനത്തിന്റെ 40-ാം വാർഷികാഘോഷ വേളയിൽ ലഭിച്ച ഈ അംഗീകാരം ലോകമെമ്പാടുമുള്ള അംഗങ്ങൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ 53 രാജ്യങ്ങളിൽ സജീവമായ ജീസസ് യൂത്തിന്റെ സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾക്ക് ഈ തീരുമാനം വലിയൊരു കരുത്താകും.




