മാര്‍പാപ്പയുടെ നിര്‍ദ്ദേശം; വത്തിക്കാന്‍ വിദേശകാര്യമന്ത്രി കീവ് സന്ദര്‍ശിക്കും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച്ബിഷപ് പോള്‍ ഗല്ലഹാര്‍ കീവ് സന്ദര്‍ശിക്കും. യുക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി ചര്‍ച്ചയ്ക്കുള്ള വഴിയൊരുക്കുന്നതിന്റെ ഭാഗമായാണു ഈ നീക്കം.

ഇന്ന് കീവിലെത്തുന്ന ആര്‍ച്ച്ബിഷപ്പ് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിനു മുൻപ് കൂടിക്കാഴ്ച നടത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും ആര്‍ച്ച്ബിഷപ്പ് കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച ലിവിവിലെത്തുന്ന ആര്‍ച്ച്ബിഷപ്പ് അഭയാര്‍ഥികളുമായും പ്രാദേശിക ഭരണകൂട നേതാക്കളുമായും ചര്‍ച്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.