ഉക്രൈനിൽ സഹായഹസ്തമായി യൂണിസെഫ് സംഘടന

യുദ്ധം മൂലം ദുരിതത്തിലായിരിക്കുന്ന ഉക്രൈൻ ജനതയ്ക്ക് കൈത്താങ്ങായി യൂണിസെഫ്. റഷ്യ-ഉക്രൈൻ യുദ്ധം ആയിരക്കണക്കിന് ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയ ഉക്രൈനിൽ, തങ്ങൾ ആരംഭിച്ച ഹോട്ട്‌ലൈൻ വഴി ഏതാണ്ട് 70,000-ത്തിലധികം ആളുകളെ സഹായിക്കാനായെന്ന് ഐക്യരാഷ്ട സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. തങ്ങളെ ബന്ധപ്പെടുന്നതിൽ ഭൂരിഭാഗം ആളുകളും മാനവികസഹായത്തിനായാണ് വിളിക്കുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കി.

നിരവധി ആളുകൾ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ, പാർപ്പിട, തൊഴിൽ സൗകര്യങ്ങൾ, മാനസികാരോഗ്യ കാര്യങ്ങൾ തുടങ്ങിയവക്കായാണ് സഹായം തേടുന്നത്. അതേ സമയം ശുചിത്വകിറ്റുകൾ ഉൾപ്പെടെയുള്ള സഹായങ്ങളും യൂണിസെഫ് നൽകിവരുന്നു. സർക്കാർ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് കുടിയൊഴിപ്പിക്കൽ, കുട്ടികളുടെ അവകാശലംഘനങ്ങൾ, മാനവിക സഹായാവശ്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ ഐക്യരാഷ്ട്ര സഭാഘടകം പ്രവർത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.