മതതടവുകാരെ മോചിപ്പിക്കാൻ ട്രംപ് ചൈനയോട് ആവശ്യപ്പെടണമെന്ന് യു.എസ് കമ്മീഷൻ

ചൈനയിലെ മതപീഡനങ്ങൾ അവസാനിപ്പിക്കാനും തടവിൽ കഴിയുന്ന മതനേതാക്കളെയും ആക്ടിവിസ്റ്റുകളെയും മോചിപ്പിക്കാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടണമെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷൻ (USCIRF) ആവശ്യപ്പെട്ടു. സെപ്റ്റംബർ 24-ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തുന്ന യു.എസ് സന്ദർശനത്തിന് മുന്നോടിയായി ഈ വിഷയത്തിൽ നടപടി വേണമെന്നാണ് കമ്മീഷന്റെ ആവശ്യം.

കത്തോലിക്കാ ആക്ടിവിസ്റ്റ് ജിമ്മി ലായ് ഉൾപ്പെടെ നിരവധി ക്രിസ്ത്യൻ നേതാക്കളുടെ മോചനമാണ് കമ്മീഷൻ പ്രധാനമായും ഉന്നയിക്കുന്നത്. കമ്മീഷൻ പ്രസിഡന്റ് ആസിഫ് മഹ്മൂദ്, വൈസ് പ്രസിഡന്റ് സീസി ഹീൽ എന്നിവർ ഈ വിഷയം വരാനിരിക്കുന്ന ഉച്ചകോടിയിൽ ഉന്നയിക്കാൻ ട്രംപിനോട് അഭ്യർഥിച്ചു. കൂടാതെ, ജിമ്മി ലായിയുടെ മോചനം സംബന്ധിച്ച് റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 16-ന് പ്രത്യേക ഹിയറിംഗ് നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ജിമ്മി ലായിയുടെ മകൻ സെബാസ്റ്റ്യൻ ലായ് മൊഴി നൽകും.

2026-ലെ വാർഷിക റിപ്പോർട്ടിൽ, മതസ്വാതന്ത്ര്യം തുടർച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തിൽ ചൈനയെ ‘പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യം’ (CPC) ആയി നിലനിർത്താൻ യു എസ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.