ഇന്ത്യയിൽ നിന്ന് പുതിയ രണ്ട് കർദ്ദിനാൾമാർ

ഗോവൻ ആർച്ചുബിഷപ്പിനെയും ഹൈദരാബാദ് ആർച്ചുബിഷപ്പിനെയും ഫ്രാൻസിസ് പാപ്പ കർദ്ദിനാൾമാരായി പ്രഖ്യാപിച്ചു. മെയ് 29-ന് വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമായിരുന്നു പ്രഖ്യാപനം. 21 പേരെയാണ് പാപ്പാ ഈ അവസരത്തിൽ കർദ്ദിനാൾമാരായി പ്രഖ്യാപിച്ചത്.

ഗോവൻ ആർച്ചുബിഷപ്പായ ഫിലിപ്പ് നേരി അന്റോണിയോ സെബാസ്റ്റിയോ ഡോ റൊസാരി, ഹൈദരാബാദ് ആർച്ചുബിഷപ്പായ ആന്റണി പൂള എന്നിവരെയാണ് പാപ്പാ ഇന്ത്യയിൽ നിന്ന് കർദ്ദിനാൾമാരായി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 27-നാണ് ഇവരെ പാപ്പാ ഔദ്യോഗികമായി കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുന്നത്. നിലവിൽ 229 അംഗങ്ങളുള്ള കർദ്ദിനാൾ കോളേജിൽ 117 കർദ്ദിനാൾ ഇലക്ടർമാരാണ് ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.