ഇന്ന് പെസഹാ വ്യാഴം: ഈശോയുടെ തിരുവത്താഴത്തിന്റെ ഓർമ്മ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവ ലോകം

ഈശോയുടെ തിരുവത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മയാചരിച്ചു കൊണ്ട് ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. പെസഹാ വ്യാഴാഴ്ചയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ തിരുക്കർമ്മങ്ങൾ നടക്കും.

വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കുന്ന ഇന്നേ ദിവസം വിശുദ്ധ കുർബാനയും ഒപ്പം കാലുകഴുകൽ ശുശ്രൂഷയും ദൈവാലയങ്ങളിൽ നടക്കും. ഒപ്പം വൈകിട്ട് ദൈവാലയത്തിലും ഭവനങ്ങളിലും പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷകളും ആയി വിശുദ്ധവാരത്തിന്റെ ഗൗരവകരമായ അനുഷ്ഠാനത്തിലേയ്ക്ക് കടക്കുകയാണ് ക്രൈസ്തവർ. പല ദൈവാലയങ്ങളിലും പെസഹാ തിരുക്കർമ്മങ്ങൾക്കു ശേഷം ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നതായിരിക്കും.

സീറോ മലബാർ സഭയുടെ മേജർ ആർച്ച്‌ ബിഷപ്പ് കർദിനാൾ മാർ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയത്തിൽ രാവിലെ നടക്കുന്ന പെസഹാവ്യാഴ തിരുക്കർമ്മങ്ങൾക്കു മുഖ്യ കാർമ്മികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.