വിശുദ്ധ മിഖായേൽ മാലാഖയുടെ വാൾ: ചരിത്രത്തിലാദ്യമായി ഇറ്റലിക്ക് പുറത്തേക്ക് പ്രയാണം നടത്തുന്നു

കത്തോലിക്കാ വിശ്വാസികൾ ഏറെ ആദരവോടെ കാണുന്ന വിശുദ്ധ മിഖായേൽ മാലാഖയുടെ വിശുദ്ധ വാൾ (Sword of Saint Michael the Archangel) ചരിത്രത്തിലാദ്യമായി ഇറ്റലിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നു. ഒക്ടോബർ 9 മുതൽ 19 വരെ ഈ വിശുദ്ധ തിരുശേഷിപ്പ് തെക്കേ അമേരിക്കൻ രാജ്യമായ പരാഗ്വേയിൽ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും.

ഇറ്റലിയിലെ ഗാർഗാനോയിലുള്ള (Gargano) ലോകപ്രശസ്തമായ വിശുദ്ധ മിഖായേൽ മാലാഖയുടെ തീർഥാടനാലയത്തിൽ (Sanctuary of Saint Michael the Archangel) സൂക്ഷിച്ചിരിക്കുന്ന ഈ വിശുദ്ധ വാൾ, ഇറ്റലിയുടെ അതിർത്തി കടന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് ഇതാദ്യമായാണ്. പരാഗ്വേയിലെ കുടുംബങ്ങളെയും രാജ്യത്തെത്തന്നെയും വിശുദ്ധ മിഖായേൽ മാലാഖയ്ക്ക് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 9-ന് വൈകുന്നേരം 7:00 മണിക്ക് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും.

വിശ്വാസികൾക്ക് ഏറെ ആത്മീയ പ്രാധാന്യമുള്ള ഈ ചരിത്ര നിമിഷം ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പരാഗ്വേയിൽ പൂർത്തിയായി വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.