വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർഥന: നാലാം ദിവസം

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍.

നവനാൾ പ്രാർഥന: നാലാം ദിവസം

കര്‍മ്മലയിലെ ചെറുപുഷ്പമേ, ജീവിതത്തില്‍ ദൈവം അനുവദിച്ച എല്ലാ നിരാശകളെയും ബുദ്ധിമുട്ടുകളെയും ഹൃദയത്തിന്റെ ആഴത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മാവില്‍ ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ്‌വഴങ്ങി ജീവിക്കനുള്ള കൃപ അങ്ങേയ്ക്ക് ഉണ്ടായിരുന്നുവല്ലോ. ജീവിതത്തിലെ പരീക്ഷകളെയും നിരാശകളെയും ദൈവത്തിന്റെ വലിയ ഹിതത്തിന് വിട്ടുകൊടുത്തുകൊണ്ട് ജീവിക്കാനുള്ള കൃപ എനിക്കും വാങ്ങിത്തരേണമേ.

വി. കൊച്ചുത്രേസ്യായെ, സഹനങ്ങളെ പരാതികൂടാതെ സ്നേഹിക്കാൻ ഞങ്ങളെ സഹായിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.