ബലാത്സംഗവും നിർബന്ധിത ഗർഭച്ഛിദ്രവും: നൈജീരിയയിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ

2013 മുതൽ നൈജീരിയൻ സൈന്യം പതിനായിരത്തിലധികം സ്ത്രീകളെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയരാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. നിർബന്ധിത ഗർഭഛിദ്രത്തിനു പുറമേ, ഇസ്ലാമിക തീവ്രവാദികൾ നൈജീരിയയിലെ നിരവധി സ്ത്രീകളെ യുദ്ധായുധമായി ഉപയോഗിച്ച് മാനഭംഗപ്പെടുത്തിയതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

വിമതരെ നേരിടുന്ന നൈജീരിയൻ സൈനിക സേന, ബോക്കോ ഹറാമും ഇസ്ലാമിക് സ്‌റ്റേറ്റും പോലുള്ള ഇസ്ലാമിക കലാപകാരികളാൽ ബലാത്സംഗം ചെയ്യപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകളെ കെമിക്കൽ, സർജിക്കൽ അബോർഷൻ ചെയ്യാൻ നിർബന്ധിക്കുന്നതായാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്. തീവ്രവാദികളാൽ ഗർഭിണികളാക്കപ്പെടുന്ന സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളും കലാപകാരികളാകാൻ സാധ്യയുണ്ടെന്ന മുൻവിധിയോടെയാണ് സ്ത്രീകളെ ഗർഭഛിദ്രത്തിന് വിധേയരാക്കുന്നത്. പീഡനത്തിന് ഇരകളാകുന്നവരിൽ പന്ത്രണ്ടോ, പതിമൂന്നോ വയസ് പ്രായമുള്ള നിരവധി പെൺകുട്ടികളും ഉൾപ്പെടുന്നു.

നൈജീരിയയിൽ നിന്നും പുറത്തുവരുന്നത് ക്രൈസ്തവർക്കെതിരെ നടത്തുന്ന തുടർച്ചയായ പീഡനപരമ്പരകളാണ്. തട്ടിക്കൊണ്ടു പോകലുകളുടെയും കൊലപാതകങ്ങളുടെയും സ്ഥിരമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് തുടർച്ചയായ രണ്ടാം വർഷവും നൈജീരിയ ഒഴിവാക്കപ്പെട്ടു.

2020- നും 2022- നുമിടയിൽ നൈജീരിയയിൽ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020- നും 2022- നുമിടയിൽ 7,600- ലധികം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.