‘ദി പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം; 2023 -ൽ ചിത്രീകരണം ആരംഭിക്കും

മെൽ ഗിബ്‌സന്റെ വിജയകരമായ സിനിമയായ ‘ദി പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗം 2023 -ൽ ചിത്രീകരണം ആരംഭിക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മാസത്തോടെ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്: റിസറക്ഷൻ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകനും നടനുമായ മെൽ ഗിബ്‌സൺ അറിയിച്ചു. ഈ സിനിമയിലും യേശുവായി വേഷമിടുന്നതിന് നടൻ ജിം കാവിസെൽ സന്നദ്ധത അറിയിച്ചു.

‘റിസറക്ഷൻ’ എന്ന പേരിൽ അറിയപ്പെടുന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ യേശുവിന്റെ കുരിശുമരണത്തിനു ശേഷമുള്ള മൂന്ന് ദിവസങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. 2024 -ൽ സിനിമ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. “ഇതൊരു വലിയ കഥയും ബുദ്ധിമുട്ടുള്ള ആശയവുമാണ്. യഥാർത്ഥ സംഭവത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരാളിലേക്ക് അതിന്റെ തനിമ നഷ്ടപ്പെടാതെ എത്തിച്ചേരുന്ന തരത്തിൽ ആ കഥ പറയാനുള്ള വഴി കണ്ടെത്താനും ഫോക്കസ് ചെയ്യാനും എനിക്ക് വളരെയധികം സമയമെടുത്തു” – സംവിധായകൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.