ലെയോ പതിനാലാമൻ പാപ്പയുടെ വിശ്രമ ദിവസമായ ചൊവ്വാഴ്ചകളിലെ ദിനചര്യ എങ്ങനെ?

ലെയോ പതിനാലാമൻ പാപ്പയുടെ പതിവ് വിശ്രമദിവസമാണ് ചൊവ്വാഴ്ച ദിനങ്ങൾ. കാസിൽ ഗാൻഡോൾഫോയിൽ നിന്ന് പുറത്തുവരുമ്പോൾ മാധ്യമപ്രവർത്തകർ വിശ്രമദിവസം എങ്ങനെ ചിലവഴിക്കുന്നുവെന്ന് ചോദിച്ചപ്പോൾ പാപ്പയുടെ മറുപടി ഇപ്രകാരമായിരുന്നു: “അല്പം വായന, കുറച്ച് ജോലി. എല്ലാ ദിവസവും കത്തിടപാടുകൾ, ഫോൺ കോളുകൾ, കൂടുതൽ പ്രധാനപ്പെട്ടതും അടുത്ത ദിവസങ്ങളിലെ ചില കാര്യങ്ങളും അതിൽ ഉൾപ്പെടുന്നു. കുറച്ച് നേരം ടെന്നീസ് കളിക്കും, കുറച്ച് സമയം നീന്തൽ.”

എന്തുകൊണ്ടാണ് ഈ വിശ്രമ നിമിഷങ്ങൾ ആവശ്യമെന്ന് ചോദിച്ചപ്പോൾ, ലെയോ പാപ്പ പറഞ്ഞു. “മനുഷ്യർ, സ്വയം നന്നായി പരിപാലിക്കാൻ… എല്ലാവരും ശരീരത്തിനും ആത്മാവിനും വേണ്ടി എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യണം. ഇത് എനിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു. അതിനാൽ ആഴ്ചയിലെ ഈ ഇടവേള ആവശ്യമാണ്”- പാപ്പ വെളിപ്പെടുത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.