സെപ്റ്റംബറിൽ നാലു രാജ്യങ്ങൾ സന്ദർശിക്കാൻ മാർപാപ്പ

സെപ്റ്റംബറിൽ ഇന്തോനേഷ്യ, ഈസ്റ്റ് തിമോർ, പപ്പുവ ന്യൂ ഗുനിയ, സിംഗപ്പൂർ എന്നീ നാലു രാജ്യങ്ങൾ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുമെന്ന് അറിയിച്ച് വത്തിക്കാൻ. സെപ്റ്റംബർ രണ്ടു മുതൽ 13 വരെയുള്ള പരിപാടി ഫ്രാൻസിസ് പാപ്പായുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരിക്കും.

സെപ്റ്റംബർ രണ്ടിന് റോമിൽ നിന്നും യാത്ര തിരിക്കുന്ന പാപ്പ പിറ്റേന്നായിരിക്കും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തുക. ആറാം തീയതി വരെ അവിടെ തുടരും. മുസ്‌ളിം ജനസംഖ്യയിൽ ഒന്നാമതുള്ള ഇന്തോനേഷ്യയിൽ 80 ലക്ഷം കത്തോലിക്കരാണുള്ളത്.

സെപ്റ്റംബർ ആറു മുതൽ ഒമ്പതു വരെ ആയിരിക്കും പപ്പുവ ന്യൂ ഗുനിയയിൽ പാപ്പ സന്ദർശനം നടത്തുക. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്. ഒമ്പതു മുതൽ 11 വരെ ഈസ്റ്റ് തിമോർ സന്ദർശിക്കും. ഇവിടെ 96 ശതമാനവും കത്തോലിക്കരാണ്. 11 മുതൽ 13 വരെയാണ് സിംഗപ്പൂർ സന്ദർശനം. 3,95,000 വരുന്ന കത്തോലിക്കർ സിംഗപ്പൂരിലെ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമേ വരൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.