വിശുദ്ധി നിറഞ്ഞ ജീവിതം ലഭിക്കാൻ അമലോത്ഭവ മാതാവിനോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

വിശുദ്ധി നിറഞ്ഞ ജീവിതം ലഭിക്കാൻ അമലോത്ഭവ മാതാവിനോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. അമലോത്ഭവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“എല്ലാ കാര്യങ്ങളിലും ദൈവഹിതം തേടാനും പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥം യാചിക്കാനും വിശുദ്ധിയുടെ ജീവിതം നയിക്കാനും ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധിയുടെ ജീവിതം നയിക്കാനും അയൽക്കാരനെ സ്നേഹിക്കാനും നല്ല തീരുമാനങ്ങളെടുക്കാനുള്ള കൃപക്കായി നമുക്ക് പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം” – പാപ്പാ പറഞ്ഞു.

മറിയത്തെപ്പോലെ, ക്രിസ്തുമസിന് യേശുവിനെ സ്വാഗതം ചെയ്യാനും അർപ്പിക്കാനും നമ്മുടെ ഹൃദയത്തെ ഒരുക്കാമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.