
ഉക്രൈൻ അധിനിവേശത്തിന് ശേഷം യുദ്ധക്കളത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസ്സ്റ്റാറ്റിൽ നിന്നുള്ള വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റഷ്യയുടെ ഔദ്യോഗിക കണക്കുകളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് ഈ വിവരങ്ങൾ.
റഷ്യൻ സൈനികരുടെ നഷ്ടം എത്രയെന്ന് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത മോസ്കോ, ഇത്തരം വിവരങ്ങൾ ഔദ്യോഗിക രഹസ്യമായാണ് സൂക്ഷിക്കുന്നത്. എന്നാൽ ചോർന്ന ഡാറ്റ തികഞ്ഞ ആധികാരികതയുള്ളതാണെന്ന് ജർമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആന്റ് സെക്യൂരിറ്റി അഫയേഴ്സിലെ വിദഗ്ധൻ യാനിസ് ക്ലൂജ് അഭിപ്രായപ്പെട്ടു. അനൗദ്യോഗിക കണക്കുകൾ പ്രകാരം യഥാർഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാമെന്നും, നിലവിൽ ഇത് അഞ്ച് ലക്ഷത്തോളമെത്താമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, റഷ്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ഉൾപ്രദേശങ്ങളിൽ ഉള്ളതുമായ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും കൊല്ലപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.




