സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം രണ്ടാം ബുധൻ നവംബർ 11 മത്തായി 22: 1-14 വിവാഹവിരുന്ന്

‘ക്ഷണിക്കപ്പെട്ടവര്‍ അത് വകവയ്ക്കാതെ’ തങ്ങളുടേതായ മേഖലകളിലേക്കു തിരിയുന്ന വചനഭാഗമാണ് ഇന്ന് നമ്മള്‍ ധ്യാനിക്കുന്നത്. ക്ഷണിക്കപ്പെട്ടവന്റെ അവകാശമല്ല, മറിച്ച് ക്ഷണിച്ചവന്റെ ഔദാര്യമാണ് ഓരോ ക്ഷണവും. ഔദാര്യം കൊണ്ട് ലഭിച്ചതുവരെ വേണ്ടെന്നുവയ്ക്കുന്ന അലസഭാവമാണ് ക്ഷണിക്കപ്പെട്ടവര്‍ക്ക്. അവര്‍ക്ക് അവരുടേതായ ‘വലിയ’ കാര്യങ്ങളുണ്ട്.

ക്ഷണിച്ചവന്റെ ക്ഷണം ‘വകവയ്ക്കാതെ’ തങ്ങളുടേതായ വലിയ കാര്യങ്ങള്‍ക്കായി പോകുന്ന ക്ഷണിക്കപ്പെട്ടവരുടെ നിരയില്‍ നമ്മളുമുണ്ടോ എന്ന് ചിന്തിച്ചുനോക്കുന്നത് നല്ലതാണ്. ക്ഷണിച്ചവന്റെ വിരുന്നിനു പോകാതെ വയലിലേക്കും വ്യാപാരത്തിലേക്കും പോകുന്ന ശീലമുള്ളവരാണോ നമ്മള്‍? എങ്കില്‍ സ്വയം നാശത്തിലേക്കാണ് നമ്മള്‍ നടന്നടുക്കുക എന്ന് ഓര്‍മ്മിക്കുക. ക്രിസ്തുവിന്റെ വിരുന്നാണ് വയലിനേക്കാളും വ്യാപാരത്തേക്കാളും വലുത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.