‘ദി കിസ് ഓഫ് ഗോഡ്’: ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെ ഊട്ടിയുറപ്പിക്കുന്ന ചിത്രം

ദിവ്യകാരുണ്യ സ്നേഹത്തെയും വിശുദ്ധ കുർബാനയുടെ അനുഭവത്തെയും വെളിപ്പെടുത്തുന്ന ചിത്രം അമേരിക്കൻ തിയേറ്ററുകളിൽ എത്തുന്നു. ഇന്റർനാഷണൽ കാത്തലിക് ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകൻ ഗാബി ജേക്കബ് ആണ് ‘ദി കിസ് ഓഫ് ഗോഡ്’ എന്ന ചിത്രത്തിന്റെ റിലീസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. വിശുദ്ധ കുർബാനയെ – ദിവ്യകാരുണ്യത്തെ പ്രണയിക്കാൻ പഠിപ്പിക്കുക എന്നതാണ് ഈ സിനിമയുടെ ലക്ഷ്യം.

ഡോക്യുമെന്ററി ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് പിയട്രോ ഡിറ്റാനോയാണ്. മെൽ ഗ്വിബ്‌സണിന്റെ “ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്” എന്ന സിനിമയിൽ ബറാബ്ബാസിനെ അവതരിപ്പിച്ച പിയട്രോ സരുബിയായിരുന്നു. “ഒരു പരിവർത്തന പ്രക്രിയക്കു ശേഷമാണ്” ഡിറ്റാനോ സിനിമ നിർമ്മിച്ചതെന്നും ഈ കലാസൃഷ്ടി ചെയ്യാൻ കർത്താവ് അദ്ദേഹത്തെ തിരഞ്ഞെടുത്തു എന്നും ജേക്കബ് വെളിപ്പെടുത്തുന്നു.

“വിശുദ്ധ കുർബാന നമ്മുടെ വിശ്വാസത്തിന്റെയും ആത്മീയജീവിതത്തിന്റെയും കേന്ദ്രമാണ്. പലപ്പോഴും പല കത്തോലിക്കർക്കും വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ ഒടുക്കം വരെ ജീവിക്കുന്നവനെ തിരിച്ചറിയാൻ കഴിയുന്നില്ല. ആ അർത്ഥത്തിൽ, ഈ പുതിയ ഡോക്യുമെന്ററി കുർബാനയെയും അതിന്റെ ഭാഗങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ മാത്രമല്ല, ‘കുർബാനയെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാനും ജീവിക്കാനും’ സഹായിക്കും” – ജേക്കബ് പറഞ്ഞു. ഓരോ വിശുദ്ധ കുർബാനയിലും നമുക്കുള്ള നിധി മനസിലാക്കാനും തിരിച്ചറിയാനും  കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും സഹായിക്കുന്ന ‘ഒരു ഉപകരണമായി’ ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല രാജ്യങ്ങളിലും സെപ്റ്റംബർ മാസം ഈ ചിത്രം റിലീസ് ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.