കൂട്ടായ പ്രേഷിതപ്രവർത്തനശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

കൂട്ടായ്മയില്‍ അധിഷ്ഠിതമായ നൂതന പ്രേഷിതപ്രവർത്തനശൈലികൾ ഉരുത്തിരിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസ് സംഘടിപ്പിച്ച പ്രേഷിതസഹകാരികളുടെ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ അത്മായസാന്നിധ്യവും സഹകരണവും വർദ്ധിപ്പിക്കുന്നതിന് സീറോമലബാർ സഭയുടെ മിഷൻ ഓഫീസിന്റെ പദ്ധതികൾ കാര്യക്ഷമമാണ് എന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രേഷിതപ്രവർത്തനങ്ങളിൽ അത്മായ സംഘടനകളും വ്യക്തികളും നടത്തുന്ന മുന്നേറ്റങ്ങളെ സീറോമലബാർ മിഷൻ ഓഫീസ് ഡയറക്ടർ മാർ റാഫേൽ തട്ടിൽ അദ്ധ്യക്ഷപ്രസം​ഗത്തിൽ അഭിനന്ദിച്ചു.

പ്രേഷിതപ്രവർത്തനങ്ങളിൽ സഹകാരികളായ നൂറിലധികം പ്രേഷിതസഹകാരികൾ പങ്കെടുത്ത കൂട്ടായ്മക്ക് മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു അഴകത്ത്, കൂരിയ പ്രൊക്യൂറേറ്റർ ഫാ. ജോസഫ് തോലാനിയ്ക്കൽ, സി. നമ്രത, സി. റാണി മരിയ എന്നിവർ നേതൃത്വം നൽകി.

ഫാ. അലക്സ് ഓണംപള്ളി, സെക്രട്ടറി, സീറോമലബാർ സഭയുടെ മാധ്യമ കമ്മീഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.