നമ്മേക്കാൾ ദൈവത്തെ ആരാധിക്കാൻ വിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്നു: പാപ്പാ

നമുക്ക് യേശുവിലേക്ക് മടങ്ങാം; നമുക്ക് കുർബാനയിലേക്കു മടങ്ങാം എന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച ഇറ്റാലിയൻ നഗരമായ മറ്റേരയിൽ അർപ്പിച്ച ദിവ്യബലിയിലാണ് പാപ്പാ വിശുദ്ധ കുർബാനയിലേക്ക് മടങ്ങാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

നമുക്ക് അപ്പത്തിന്റെ രുചിയിലേക്ക് മടങ്ങാം. കാരണം സ്നേഹത്തിനും പ്രതീക്ഷക്കും വേണ്ടി നാം വിശക്കുമ്പോൾ അല്ലെങ്കിൽ ജീവിതത്തിലെ അദ്ധ്വാനങ്ങളാലും കഷ്ടപ്പാടുകളാലും തകർന്നിരിക്കുമ്പോൾ, യേശു നമ്മെ പോറ്റുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണമായി വിശുദ്ധ കുർബാനയിൽ മാറുന്നു. കുർബാന ഓരോ വ്യക്തിക്കും മുന്നിൽ ഒരു വെല്ലുവിളിയാണ് അവതരിപ്പിക്കുന്നത്. ദൈവത്തെ ആരാധിക്കുക എന്ന വെല്ലുവിളി. നാം എന്ന സ്വത്വത്തെ മറന്ന് അവനിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള വെല്ലുവിളിയാണ് അത് – പാപ്പാ പറഞ്ഞു.

ദൈവത്തെ ആരാധിക്കുന്നവൻ ആരുടെയും അടിമയാകുന്നില്ല. അവർ സ്വതന്ത്രരാണ്. ആരാധനയുടെ പ്രാർത്ഥന നമുക്ക് വീണ്ടും കണ്ടെത്താം. പലപ്പോഴും മറന്നുപോകുന്ന പ്രാർത്ഥനയാണിത്. ദിവ്യകാരുണ്യം നമ്മെ സ്വതന്ത്രരാക്കുകയും അടിമകളല്ല, കുട്ടികളെന്ന നിലയിൽ നമ്മുടെ അന്തസിലേക്ക് തിരികെ കൊണ്ടുവരുകയും ചെയ്യുന്നു. ഇത് ഇപ്പോഴും നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കണം – പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.