
ദിവ്യകാരുണ്യം പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ നൊവെല്ല ‘നിന്നെയും കാത്ത്’ പ്രസിദ്ധീകരിച്ചു. ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസ് രചിച്ച ഈ നോവല്‍ ലൈഫ്‌ഡേ ആണ് പുറത്തിറക്കിയിരിക്കുന്നത്. വില 130. ഇപ്പോള്‍ ആമസോണില്‍ പുസ്തകം ലഭ്യമാണ്. https://www.amazon.in/gp/product/9334399260/ref=cx_skuctr_share_ls_srb?smid=A218O5VVPPLYUQ&tag=ShopReferral_d7ea4f1f-b616-41f7-a031-a812b70d32d1
മഴയുടെ ആര്‍ദ്രമൗനത്തില്‍ തുടങ്ങുന്ന ഒരു ചെറിയ കഥ ഹൃദയത്തിന്റെ സാക്ഷ്യമായി മാറുന്ന ഒരു യാത്രയാണ് ‘നിന്നെയും കാത്ത്’ എന്ന നൊവെല്ല. ഇതൊരു കാത്തിരിപ്പിന്റെയും കണ്ടെത്തലിന്റെയും അക്ഷരക്കൂട്ടാണ്. കണ്ടെത്തിയവരാരും തിരികെപ്പോകാത്തതിന്റെ ആത്മഹര്‍ഷം ഇതിലുണ്ട്. അക്ഷരംകൊണ്ടു പാകംചെയ്ത ഒരു വിരുന്നല്ല ഇത്. അപ്പം പോലെ കനമില്ലാതാകാനും കനിവുകൊണ്ട് അലിയാനും വെട്ടം പകരാനുമുള്ള ഒരു സാമൂഹികപാഠമാണ്. ജീവിതയാത്രയില്‍ നടന്നുതളര്‍ന്ന കാല്‍പ്പാദങ്ങളില്‍ വീണ ജലകണങ്ങളാണിത്. മഴയുടെ കുളിരില്‍നിന്ന് പൊതിഞ്ഞുപിടിച്ച ഒരു സംരക്ഷണകവചവുമാണ്! ‘അവന്റെ അരികെ വന്നവരാരും വിശപ്പിലേക്കു തിരികെനടന്നില്ല’ എന്ന പരമസത്യത്തിന്റെ നിര്‍വചനങ്ങളില്ലാത്ത സുഖമാണ് ‘നിന്നെയും കാത്ത്’ എന്ന നൊവെല്ല.
ഈ പുസ്തകത്തെക്കുറിച്ച് കെ ജയകുമാര്‍ അവതാരികയില്‍ ഇങ്ങനെയാണ് പറയുന്നത്:
”ഫാ. ജോയി ചെഞ്ചേരില്‍ രചിച്ച ‘നിന്നെയും കാത്ത്’ എന്ന നൊവെല്ല അനിര്‍വചനീയമായ ആത്മപ്രചോദനത്താല്‍ എഴുതപ്പെട്ടതാണെന്നു വ്യക്തം. എല്ലാ കലകളുടെയും ഉറവിടം യുക്തിക്കതീതമായ ഏതോ അദൃശ്യബിന്ദുവിലാണല്ലോ. ഒരു കഥയുടെയോ, കവിതയുടെയോ വിത്ത് എപ്പോഴാണ്, എവിടെയാണ്, എവിടെ നിന്നാണ് വീണതെന്ന് പലപ്പോഴും എഴുത്തുകാര്‍ അറിഞ്ഞുകൊള്ളണമെന്നില്ല. സാന്ദ്രമായ ഒരു നിമിഷത്തില്‍ മനസ്സില്‍ പതിയുന്ന ഒരു മുഖം അല്ലെങ്കില്‍ ഒരു ദൃശ്യം, ചിലപ്പോള്‍ ഒരു സംഭാഷണശകലം – അതൊക്കെ ചിലപ്പോള്‍ നല്ലൊരു കഥയായി കിളിര്‍ക്കാം. അങ്ങനെ അജ്ഞേയമായ ഏതോ ആന്തരികപ്രചോദനത്താല്‍ രചിക്കപ്പെട്ടതാണ് അപൂര്‍ വലാവണ്യമുള്ള ഈ ലഘുനോവല്‍.”
പുസ്തകം ആമസോണില്‍ ലഭ്യമാണ്. https://www.amazon.in/gp/product/9334399260/ref=cx_skuctr_share_ls_srb?smid=A218O5VVPPLYUQ&tag=ShopReferral_d7ea4f1f-b616-41f7-a031-a812b70d32d1




