കത്തുന്ന യൂറോപ്പ്, ചാമ്പലാകുന്ന സ്മാരകങ്ങൾ! ഹൃദയഭേദകം ഈ കാഴ്ച

ഡോ. ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

യൂറോപ്പിന്റെ തെരുവുകളിൽ പുകയുന്ന പ്രതിഷേധങ്ങളും ചരിത്രസൗധങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങളും വെറുമൊരു ക്രമസമാധാന പ്രശ്നം മാത്രമാണോ, അതോ അതിലും വലിയ എന്തോ ഒന്നിലേക്കുള്ള വിരൽചൂണ്ടലോ? അക്രമാസക്തമാകുന്ന പ്രതിഷേധങ്ങളും ഒന്നിനുപിറകെ ഒന്നായി കത്തിയമരുന്ന ചരിത്രപ്രസിദ്ധമായ കത്തീഡ്രലുകളും നമ്മോട് പറയുന്നത് വലിയൊരു അപകടത്തിന്റെ സൂചനയാണോ? ഈ അടുത്ത കാലത്ത് എട്ട് കത്തീഡ്രലുകൾക്കാണ് ഫ്രാൻസിൽ തീപിടിച്ചത്! കുടിയേറ്റവും ക്രമസമാധാന തകർച്ചയും യൂറോപ്പിനെ എങ്ങോട്ടാണ് നയിക്കുന്നത്? നിരവധി വർഷങ്ങൾ യൂറോപ്പിൽ ജീവിച്ച ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ നടത്തുന്ന നിരീക്ഷണങ്ങൾ വായിക്കാം.

ഫ്രാൻസിൽ പത്തുലക്ഷം പേർ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും അതിൽ ചിലർ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതുമായ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. പുരോഗതിയും സ്കൂളുകളിൽ സൗകര്യങ്ങളും പോരാ എന്നുപറഞ്ഞാണ് അവരുടെ സമരം തുടങ്ങിയത്. ഒരുകാലത്ത് പുരോഗതിയിൽ മറ്റാരേക്കാളും മുൻപിലായിരുന്ന ഫ്രാൻസ് ഇന്ന് തദനുസൃതമായ ഒരു മുന്നേറ്റം സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിലും കുറഞ്ഞ ജീവിതചെലവിന്റെ കാര്യത്തിലും പുലർത്തുന്നില്ല എന്നത് ശരിയാണ്.

എന്നാൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, സിറിയ, ഇന്തോനേഷ്യ, അൽജീറിയ, മൊറൊക്കോ, ഈജിപ്‌ത്, ലിബിയ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയോട് താരതമ്യപ്പെടുത്തുമ്പോൾ ഫ്രാൻസിലെ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാഭ്യാസ സൗകര്യങ്ങളും ബഹുദൂരം മുന്നിലാണ്. ഇറ്റലി പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.

വിരോധാഭാസമെന്നു പറയട്ടെ, സൗകര്യങ്ങൾ കുറവായതിന്റെ പേരിൽ സമരത്തിന് മുന്നിൽ നിൽക്കുന്നത് വിദേശരാജ്യത്തു നിന്നും ദാരിദ്ര്യത്തിന്റെ പേരിൽ ഫ്രാൻസിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറിയവരാണ്. യൂറോപ്പിൽ ഇന്നുള്ള സൗകര്യങ്ങൾ നൂറ്റാണ്ടുകളായുള്ള മനുഷ്യരുടെ തുടർച്ചയായ കഠിനാധ്വാനത്തിന്റെയും കൃത്യമായ പ്ലാനിങ്ങിന്റെയും ഫലമാണ് എന്ന് അവർ മറക്കുന്നു. യൂറോപ്പിലേക്കുള്ള വിദേശികളുടെ കുടിയേറ്റം മൂലമാണ് എല്ലാ തലങ്ങളിലും ഇന്ന് നിലവാരം കുറയുന്നതെന്ന് യൂറോപ്പിൽ ജീവിച്ചിട്ടുള്ള ആർക്കും മനസ്സിലാകും.

യൂറോപ്പിൽ ജോലിക്കാരെ ആവശ്യമുണ്ടെന്നതും വസ്തുത. എന്നാൽ, വലിയ കഷ്ടപ്പാട് കൂടാതെ ഫൈവ് സ്റ്റാർ നിലവാരം അനുഭവിക്കണമെന്ന ചിലരുടെ ചിന്ത പ്രശ്നങ്ങൾക്ക് തുടക്കമായി എന്നുവേണം കരുതാൻ; ഒപ്പം മറ്റ് അധിനിവേശ താൽപര്യങ്ങളും.

പാരീസ് പോലെ അതിമനോഹരമായ നഗരം ലോകത്ത് ഒരിടത്തുമില്ല. അതാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാൻസിലെ വർസായി കൊട്ടാരം പോലെ മനോഹരമായ കൊട്ടാരവും മറ്റൊരിടത്തുമില്ല. റഷ്യയിലെ സാൻ പീറ്റേഴ്സ്ബർഗിലെ സാർ കൊട്ടാരമോ, ജർമനിയിലെ നോയ് ഷാൻ സ്റ്റൈൻ കൊട്ടാരമോ, ഇംഗ്ലണ്ടിലെ ബർക്കിങ് ഹാം കൊട്ടാരമോ ഒന്നും വർസായിയോട് കിടപിടിക്കില്ല. ഒക്കെ ഇന്ന് സംരക്ഷണം ആവശ്യമുള്ള സ്ഥലങ്ങളാണ്. കാരണം, യൂറോപ്പിലെ അതിമനോഹരമായ ചരിത്രസ്മാരകങ്ങളും കത്തീഡ്രലുകളും ഒന്നിനു പിറകെ ഒന്നായി ഇന്ന് കത്തിക്കൊണ്ടിരിക്കുന്നു.

2019 ഏപ്രിൽ 15 ന് ഫ്രാൻസിലെ പാരീസിലെ നോത്ര ഡാം കത്തീഡ്രൽ കത്തി.
2020 ജൂൺ 18 ന് ഫ്രാൻസിലെ നാന്റെയിലെ കത്തീഡ്രലിന് തീപിടിച്ചു.
2024 ജൂലൈ 11 ന് ഫ്രാൻസിലെ റൗവനിലെ കത്തീഡ്രലിന് തീപിടിച്ചു.
2025 ജൂൺ 11 ന് ഫ്രാൻസിലെ ലാവേൽ കത്തീഡ്രലിന് തീപിടിച്ചു.
2025 ജൂൺ 12 ന് ഫ്രാൻസിലെ റെന്നെയിലെ കത്തീഡ്രലിന് തീപിടിച്ചു.
2025 ജൂൺ 15 ന് നാന്റെയിലെ ബസിലിക്കയ്ക്ക് തീപിടിച്ചു.
2025 ജൂൺ 7 ന് ഫ്രാൻസിലെ റൈമിലെയും
2025 മാർച്ച്‌ 26 ന് ഫ്രാൻസിലെ ബ്ലോയിസിലെയും കത്തീഡ്രലുകൾക്ക് തീപിടിച്ചു.
2026 ഒക്ടോബർ 23 ന് ജോർദാനിലെ ഓർത്തോഡോക്സ് ദൈവാലയം തീവ്രവാദികൾ ആക്രമിച്ചു.

2026 ഒക്ടോബർ 24 ന് ജർമനിയിലെ ചരിത്രപ്രസിദ്ധമായ, 1938 ൽ നാടിന്റെ അഭിമാനസ്തംഭമായി ഹിറ്റ്‌ലർ പണികഴിപ്പിച്ച, കേൽസ്റെറയിൻ ഹൌസ് കത്തിച്ചു. ആൽപ്പൻ പർവതനിരയിലുള്ള ഈ സൗധം സമുദ്രനിരപ്പിൽ നിന്നും 1,838 അടി ഉയരത്തിലാണ്. ഏതാനും കിലോമീറ്റർ ബസിൽ യാത്ര ചെയ്തശേഷം 134 മീറ്റർ ഉയരം ലിഫ്റ്റിലാണ് യാത്ര. ഒരു വർഷം മൂന്നര ലക്ഷം ടുറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്.

2026 ഒക്ടോബർ 24 ന് ചരിത്രപ്രസിദ്ധമായ റോമിലെ കൊളോസിയത്തിൽ പ്രതിഷേധക്കാർ കടന്നുകയറാൻ ശ്രമമുണ്ടായി. ഇതൊക്കെ ഉദാഹരണങ്ങൾ മാത്രം.

കഴിഞ്ഞ 15 വർഷങ്ങളായി യൂറോപ്പിൽ നടക്കുന്ന തീപിടിത്തങ്ങളും നശിപ്പിക്കലുകളും മൊത്തമായി വിലയിരുത്തിയാൽ കത്തിക്കൊണ്ടിരിക്കുന്ന യൂറോപ്പ് കെടുത്താനാകാത്തവിധം ആളിക്കഴിഞ്ഞു എന്ന് ബോധ്യമാകും. എത്ര ക്രിസ്തുമസ് മാർക്കറ്റുകളിലേക്കാണ് ചിലർ വാഹനങ്ങൾ ഓടിച്ചുകയറ്റി നിരപരാധികളായ മനുഷ്യരെ കൊന്നത്? എന്താണിതൊക്കെ സൂചിപ്പിക്കുന്നത്?

എന്താണ് പരിഹാരമാർഗം? യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തരവും അടിസ്ഥാനപരവുമായ നിലപാടും തീരുമാനവും കർമ്മപദ്ധതിയും ആവശ്യമുള്ള പ്രശ്നമാണിത്. രാഷ്ട്രീയനേതൃത്വത്തിന്റെ ഉത്തരവാദിത്തമാണിത്. അവർക്ക് അതിന് പ്രാപ്തിയുണ്ടോ? കാര്യങ്ങൾ മനസ്സിലാക്കാനും വിലയിരുത്തനും കർമ്മപദ്ധതികൾ ആവിഷ്കരിക്കാനും പ്രാപ്തിയുള്ളവരാണോ ലോകത്തെല്ലായിടത്തുമുള്ള രാഷ്ട്രീയക്കാർ. അവർ രാഷ്ട്രത്തിന് സ്വയം സമർപ്പിച്ചു ജീവിക്കുന്നവരാണോ, അതോ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവരാണോ?

സമൂഹത്തിൽ അതിപ്രഗദ്ഭരും അതിബുദ്ധിമാന്മാരും പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുന്നവരും എല്ലാ രാജ്യങ്ങളിലുമുണ്ട്. അവർ നേതൃത്വത്തിൽ വരേണ്ടതും അവരെ നേതൃത്വത്തിൽ കൊണ്ടുവരേണ്ടതും സംസ്കാരത്തിന്റെയും മാനുഷികതയുടെയും നിലനിൽപ്പിന് അത്യാവശ്യമാണ്. ശാശ്വതപരിഹരമാണ് വേണ്ടത്. അടിസ്ഥാനപരമായ നിലപാടും നടപടികളുമാണ് വേണ്ടത്. ആർക്ക് അതിന് സാധിക്കും?

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.