പരിശുദ്ധ കുർബാന ക്രിസ്തു തന്നെയാണ്: ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധ കുർബാന എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന യഥാർത്ഥ ഭക്ഷണമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 19-ന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനക്കു മുൻപാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പരിശുദ്ധ കുർബാന ക്രിസ്തു തന്നെയാണ്. അവൻ നമ്മെ സ്വർഗ്ഗത്തിലെ അംഗങ്ങളാകാനാണ് വിളിക്കുന്നത്. എന്നാൽ ഭൂമിയിൽ നാം കടന്നുപോകേണ്ട വഴികൾ അവന് അന്യമല്ല. നാം നമ്മുടെ അയൽക്കാരനെ പരിപാലിക്കുമ്പോൾ മാത്രമേ നമ്മുടെ ദിവ്യകാരുണ്യ ആരാധന പൂർണ്ണമാവുകയുള്ളൂ. നമ്മുടെ ചുറ്റും സ്നേഹത്തിനു വേണ്ടിയും സഹകരണത്തിനു വേണ്ടിയുമുള്ള വിശപ്പ് അനുഭവിക്കുന്നവരുണ്ട്. അതുപോലെ സുവിശേഷത്തിനു വേണ്ടി ദാഹിക്കുന്നവരുമുണ്ട്. എല്ലാവരെയും പരിപോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന യഥാർത്ഥ ഭക്ഷണമാണ് പരിശുദ്ധ കുർബാന. ക്രിസ്തുവിന്റെ ശരീരവും രക്തവും വിശ്വാസത്തോടെ സ്വീകരിക്കുന്നവൻ ഭക്ഷിക്കുക മാത്രമല്ല ആത്മാവിനെ തൃപ്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്” – പാപ്പാ പറഞ്ഞു.

ഇറ്റലി ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ജൂൺ 19-നാണ് പരിശുദ്ധ കുർബാനയുടെ തിരുനാൾ ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.