അന്തരിച്ച വത്തിക്കാനിലെ അർജൻ്റീനയുടെ മുൻ അംബാസഡറിനെ അനുസ്മരിച്ച് കത്തോലിക്കാ സഭ

വത്തിക്കാന്റെ അംബാസഡറായും രാഷ്ട്രത്തിന്റെ ആരാധനയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച സാൻ്റിയാഗോ ഡി എസ്ട്രാഡയുടെ മരണത്തിൽ അനുശോചനം അറിയിച്ച് അർജൻ്റീനിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ്. ഏപ്രിൽ എട്ടാം തീയതി, തന്റെ 88-ആം വയസ്സിൽ ആണ് സാൻ്റിയാഗോ ഡി എസ്ട്രാഡ അന്തരിച്ചത്. ആഴമായ വിശ്വാസത്തിനു ഉടമയായിരുന്നു അദ്ദേഹം എന്ന് കത്തോലിക്കാ സഭ അനുസ്മരിച്ചു.

“അഗാധമായ വിശ്വാസവും സുവിശേഷ സാക്ഷ്യവുമുള്ള, രാഷ്ട്രത്തിന്റെ  ആരാധനാ സെക്രട്ടറിയും വിശുദ്ധ സിംഹാസനത്തിന്റെ  സ്ഥാനപതിയുമായിരുന്ന ആ മനുഷ്യന്റെ ആത്മാവിനായി ഞങ്ങൾ തീക്ഷ്ണമായി പ്രാർഥിക്കുന്നു. നമ്മുടെ മാതൃരാജ്യത്തെ ഒരു തീർഥാടകനായ കത്തോലിക്കാ സഭയെ അദ്ദേഹം തന്റെ  ശ്രദ്ധയും ഔദാര്യവും കൊണ്ട് ആദരിച്ചു” ഒരു പ്രസ്താവനയിലൂടെ എപ്പിസ്‌കോപ്പൽ കോൺഫറൻസ് അറിയിച്ചു.

ഡി എസ്ട്രാഡ ഒരു അഭിഭാഷകനും രാഷ്ട്രീയക്കാരനുമായിരുന്നു. വിപുലമായ ജോലിയും അംഗീകൃത കത്തോലിക്കാ വിശ്വാസവുമുണ്ടായിരുന്ന അദ്ദേഹം വിവിധ പൊതുമേഖലകളിൽ, പ്രത്യേകിച്ച് സാമൂഹിക സുരക്ഷാ മേഖലയിലും ഭരണകൂടവും സഭയും തമ്മിലുള്ള ബന്ധത്തിലും നിസ്വാർഥമായി പ്രവർത്തിച്ചു. തന്റെ നയതന്ത്ര ദൗത്യത്തിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അർജൻ്റീനയിലേക്കുള്ള രണ്ടാമത്തെ അജപാലന യാത്രയുടെ ഒരുക്കങ്ങളിൽ വത്തിക്കാനിലെ എംബസിയിൽ നിന്ന് അദ്ദേഹം പങ്കെടുത്തു. അടുത്തകാലത്ത് ഫ്രാൻസിസ് പാപ്പായുമായും മികച്ച ഒരു ബന്ധം പുലർത്തുവാൻ കഴിഞ്ഞ വ്യക്തിയാണ് ഡി എസ്ട്രാഡ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.