സിനഡാത്മക ചർച്ചകൾ സഭയ്ക്ക് കരുത്ത്‌ പകരുന്നു: കർദ്ദിനാൾ മരിയോ ഗ്രെച്ച്

സിനഡാത്മക ചർച്ചകൾ സഭയ്ക്ക് കരുത്ത്‌ പകരുകയും ആദ്ധ്യാത്മിക ഐക്യം വളർത്തുകയും ചെയ്യുന്നുവെന്ന് ബിഷപ്‌സ് സിനഡ് സെക്രട്ടറി ജനറൽ കർദ്ദിനാൾ മരിയോ ഗ്രെച്ച്. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) 35-ാം പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സിനഡാത്മക സഭയാണ് വേണ്ടതെന്ന് കർദ്ദിനാൾ പറഞ്ഞു. സിനഡിന്റെ ലക്ഷ്യമെന്താണെന്നും സിനഡിന് മുൻകൈയെടുത്ത ഫ്രാൻസിസ് മാർപാപ്പാ ഇതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സിനഡാത്മക സഭയെ ആസ്പദമാക്കിയുള്ള ചർച്ചകൾക്ക് മുൻഗണന നൽകുന്ന സിബിസിഐ പ്ലീനറി സമ്മേളനം 11- ന് സമാപിക്കും. രാജ്യത്തെ 174 രൂപതകളിൽ നിന്നുള്ള ഇരുനൂറോളം ബിഷപ്പുമാർ പങ്കെടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.