കാൻസർ പോരാളിയായിരുന്ന സി. ദീപ്തി സിഎംസി നിര്യാതയായി

മാനന്തവാടി തിരുഹൃദയ പ്രൊവിൻസിലെ അംഗമായ സി. ദീപ്തി സിഎംസി (62) കർത്താവിൽ നിദ്ര പ്രാപിച്ചു. ലൈഫ്ഡേയിൽ (www.lifeday.in) മനുഷ്യസ്നേഹിയായ ഒരു കാൻസർ പോരാളിയായി വിശേഷിപ്പിക്കപ്പെട്ട് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് സിസ്റ്റർ. കഴിഞ്ഞ 17 വർഷങ്ങളായി കാൻസർ ബാധിതയായ സിസ്റ്റർ, തന്റെ ജീവിതത്തെ ഭാവാത്മകമായി കണ്ടയാളായിരുന്നു. മൃതസംസ്കാര കർമ്മങ്ങൾ വ്യാഴാഴ്ച (22-10-2026) ഉച്ചകഴിഞ്ഞ് 2.00 ന് നടവയൽ കൃപാനിധി സ്റ്റഡി ഹൗസിൽ.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവക കടമ്പനാട്ട് മത്തായി-ഏലിക്കുട്ടി ദമ്പതികളുടെ എട്ടാമത്തെ മകളാണ്. തേക്കുംകുറ്റി മഠത്തിൽ നിന്നും സന്ന്യാസ പരിശീലനം പൂർത്തിയാക്കി 1982-ൽ ആദ്യവ്രതവാഗ്ദാനം നടത്തി. വിവിധ സ്കൂളുകളിൽ അധ്യാപികയായും, മഠങ്ങളിൽ സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്ററിന് ലൈഫ് ഡേയുടെ ആദരാഞ്ജലികൾ!

സി. ദീപ്തി സിഎംസിയെക്കുറിച്ച് 2022 ൽ ലൈഫ് ഡേ പ്രസിദ്ധീകരിച്ച ഫീച്ചർ വായിക്കുക.

മനുഷ്യസ്നേഹിയായ ഒരു കാൻസർ പോരാളി: മാതൃകയാണ്, മനോഹരമാണ്, ദീപ്തമാണ് സി. ദീപ്തി സിഎംസി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.