‘ഇവിടെ ഇപ്പോഴും കുട്ടികൾ അടിമകളായി വിൽക്കപ്പെടുന്നു’ – സൗത്ത് സുഡാനിൽ നിന്നും ഉയരുന്ന രോദനങ്ങൾ

ഫ്രാൻസിസ് പാപ്പായുടെ സൗത്ത് സുഡാനിലേക്കുള്ള അപ്പോസ്തോലിക യാത്ര, ജൂലൈ ആദ്യവാരമാണ്. ഈയൊരു സാഹചര്യത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വീണ്ടും ചർച്ചാവിഷയമാവുകയാണ്. സൗത്ത് സുഡാനിൽ നിലനിൽക്കുന്ന അടിമത്തത്തെക്കുറിച്ച് വത്തിക്കാൻ വിദഗ്ദൻ സാന്ദ്രോ മജിസ്റ്റർ തന്റെ ബ്ലോഗിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്നും ദക്ഷിണ സുഡാനിൽ കുട്ടികളെ അവരുടെ കുടുംബത്തിൽ നിന്ന് വിലയ്ക്ക് വാങ്ങി വലിയ ലാഭത്തിന് വിൽക്കുന്നുണ്ട്. “പല വിമത സൈനിക സംഘടനകളും കുട്ടികളെ ലൈംഗികമായും ചൂഷണം ചെയ്യുന്നു. ഉഗാണ്ട, കെനിയ, എത്യോപ്യ എന്നിവയുടെ അതിർത്തിയോട് ചേർന്നുള്ള രാജ്യത്തിന്റെ തെക്കൻ മേഖലയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്”- ആഫ്രിക്കൻ ചരിത്ര അധ്യാപികയായ ബിയാട്രിസ് നിക്കോളിനി പറയുന്നു.

ഈ പ്രാകൃത നടപടികളെ പരസ്യമായി അപലപിക്കാൻ ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പോസ്തോലിക യാത്ര ഉപയോഗിക്കുമെന്നതിൽ സംശയമില്ലെന്ന് സാന്ദ്രോ മജിസ്റ്റർ തന്റെ ബ്ലോഗിൽ കുറിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.