തയ്യൽ മിഷ്യൻ യൂണിറ്റുകൾ വിതരണം ചെയ്തു

സ്വയം തൊഴിൽ പ്രോത്സാഹന പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യൽ മിഷ്യൻ യൂണിറ്റുകൾ വിതരണം ചെയ്തു.

ലാസിം സംഘടനയുടെ സഹകരണത്തോടെ ലഭ്യമാക്കുന്ന തയ്യൽ മിഷ്യൻ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയിൽ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ നിർവ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. സിറിയക് ഓട്ടപ്പള്ളിൽ, ഗ്രാമതല സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തയ്യൽ ജോലികൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്ന ഉഷ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യൽ മിഷ്യൻ യൂണിറ്റുകളാണ് വിതരണം ചെയ്തത്. വനിതാസ്വയം തൊഴിൽ സംരംഭകർക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തയ്യൽ മിത്ര പദ്ധതിയുടെ ഭാഗമായിട്ടാണ് തയ്യൽ മിഷ്യനുകൾ വിതരണം ചെയ്തത്.

ഫാ. സുനിൽ പെരുമാനൂർ
എക്‌സിക്യൂട്ടീവ് ഡയറക്ടർ
ഫോൺ: 9495538063

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.