കോംഗോയിൽ പട്ടിണി രൂക്ഷം: 28.8 മില്യൺ ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമത്തിൽ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പട്ടിണി അതീവ ഗുരുതരമായ നിലയിൽ തുടരുകയാണെന്ന് ലോക ഭക്ഷ്യപദ്ധതി അറിയിച്ചു. രാജ്യത്തെ 28.8 മില്യൺ ജനങ്ങൾ നിലവിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. അടുത്ത വർഷം ജനുവരിക്കും ജൂണിനും ഇടയിൽ ഭക്ഷ്യപ്രതിസന്ധി നേരിടുന്നവരുടെ എണ്ണം മൂന്ന് കോടി കടക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരിൽ ഏകദേശം 3.6 മില്യൺ ആളുകൾ അതീവ അടിയന്തര സാഹചര്യത്തിലാണ് കഴിയുന്നത്. കിഴക്കൻ പ്രവിശ്യകളായ നോർത്ത് കിവു, സൗത്ത് കിവു, ഇറ്റുരി എന്നിവിടങ്ങളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഈ കണക്കുകൾക്ക് പിന്നിൽ സ്ത്രീകളും കുട്ടികളും വീടുവിട്ട് പലായനം ചെയ്തവരുമായ നിരവധി മനുഷ്യരുടെ ജീവനുകളാണുള്ളതെന്ന് ഐക്യരാഷ്ട്രസഭ ജനസംഖ്യാ നിധി പ്രതിനിധി അലൈൻ അക്പാഡ്ജി ഓർമ്മിപ്പിച്ചു.

ഫലഭൂയിഷ്ഠമായ മണ്ണും മികച്ച കൃഷി സാധ്യതകളും ഉണ്ടായിട്ടും മേഖലയിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളാണ് പട്ടിണിക്ക് പ്രധാന കാരണം. അക്രമങ്ങൾ കാരണം ആളുകൾക്ക് കൃഷിയിടങ്ങളിലേക്ക് പോകാൻ സാധിക്കാത്തതും വിപണികളുടെ പ്രവർത്തനം തടസ്സപ്പെടുന്നതും ജനങ്ങളുടെ ഉപജീവനമാർഗം മുട്ടിച്ചു. പ്രാദേശിക സമൂഹങ്ങളിലെ ഭക്ഷ്യസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് കോംഗോ കൃഷി മന്ത്രാലയം ഉദ്യോഗസ്ഥൻ ബെഞ്ചമിൻ ടോയ്റാംബെ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.