ലത്തീൻ നവംബർ 14 ലൂക്കാ 18: 1-8 അചഞ്ചല പ്രാർഥന

“ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിത്തരണമേ  എന്ന് അപേക്ഷിക്കുമായിരുന്നു” (ലൂക്കാ 18:3). വിധവയുടെ നിരന്തരമായ അപേക്ഷ അചഞ്ചലമായ പ്രാർഥനയുടെ പ്രതീകമാണ്.

നമ്മുടെ ആവശ്യങ്ങൾ ആവർത്തിച്ചു ദൈവത്തെ ഓർമ്മിപ്പിക്കേണ്ടതുണ്ടോ? നമ്മുടെ ആവശ്യങ്ങൾ നമ്മേക്കാൾ ദൈവത്തിന് അറിയാവുന്നതിനാൽ ഒരിക്കലും ആവശ്യമില്ല. മറിച്ച് അചഞ്ചല/ അഖണ്ഡ പ്രാർഥന നിരന്തരം ദൈവസാന്നിധ്യത്തിലായിരിക്കാൻ സഹായിക്കുമെന്നതിനാൽ നമ്മുടെ തന്നെ ആത്മീയ ഉന്നതിക്ക് സഹായകരമാണെന്നതിനാലാണ്. അചഞ്ചല പ്രാർഥന സാത്താനികശക്തികൾക്കെതിരെയുള്ള ശക്തമായ ആത്മീയ ആയുധമാണ്.

അചഞ്ചല പ്രാർഥനയിലൂടെ നിരന്തര ദൈവസാന്നിധ്യം ആവാഹിക്കുന്ന മനുഷ്യഹൃദയത്തെ കീഴടക്കാൻ സാത്താനിക ശക്തികൾക്കാവില്ല. ആമേന്‍.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.