കുരിശിന്റെ വഴിയുടെ പുനരാവിഷ്കാരത്തിനിടെ വൈദികാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

കുരിശിന്റെ വഴിയുടെ പുനരാവിഷ്കാരത്തിനിടെ നൈജീരിയയിലെ ക്ലരീഷ്യൻ യൂണിവേഴ്‌സിറ്റിയിലെ വൈദികാർത്ഥിയായ സുവൽ അംബ്രോസ് കുഴഞ്ഞുവീണ് മരിച്ചു. ദുഃഖവെള്ളിയാഴ്ച ഒവേരി നഗരത്തിലാണ് സംഭവം നടന്നത്.

നൈജീരിയയിലെ ബെൻയു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ് മരിച്ച 25 -കാരനായ വൈദികാർത്ഥി. കുരിശിന്റെ വഴിയിൽ വി. പത്രോസിന്റെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അവതരണത്തിനിടയിൽ അദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കുഴഞ്ഞുവീണ സുവലിനെ ഉടൻ തന്നെ ഒവേരിയിലെ ഫെഡറൽ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്ന് മറ്റൊരു വൈദികാർത്ഥിയായ മാവിസ് പറഞ്ഞു. വൈദികാർത്ഥിയുടെ മരണത്തെക്കുറിച്ച് സർവ്വകലാശാല അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.