നൈജീരിയയിൽ കത്തോലിക്കാ ബിഷപ്പിന്റെ വസതിയിൽ നിന്ന് വൈദികാർഥിയെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തുള്ള ബിഷപ്പിന്റെ വസതിയിൽ നിന്ന് കെൽവിൻ ഒചായ് എന്ന വൈദികാർഥിയെ തട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ളതും സുരക്ഷിതവുമായ മോചനത്തിനായി ഒതുക്പോ (Otukpo) കത്തോലിക്കാ രൂപത പ്രാർഥന അഭ്യർഥിക്കുന്നു.

ജൂലൈ 31 വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഒതുക്പോ രൂപതയിലെ ബിഷപ്പിന്റെ വസതിയിൽ നിന്ന് ജൂലൈ 29 ബുധനാഴ്ചയാണ് വൈദികാർഥിയെ തട്ടിക്കൊണ്ടുപോയതെന്ന് രൂപതാ ചാൻസലർ ഫാ. ജോസഫ് അബോയി ഇറ്റോഡോ അറിയിച്ചു. “ഞങ്ങളുടെ വൈദികാർഥികളിൽ ഒരാളായ കെൽവിൻ ഒചായിയെ തട്ടിക്കൊണ്ടുപോയ വിവരം വളരെ ദുഃഖത്തോടെ അറിയിക്കുന്നു,” രൂപതയിലെ വൈദികർക്കും സന്യസ്തർക്കും അൽമായ വിശ്വാസികൾക്കുമായി നൽകിയ സന്ദേശത്തിൽ ഫാ. ഇറ്റോഡോ പറഞ്ഞു.

തട്ടിക്കൊണ്ടുപോയതിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ, അക്രമികൾ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യങ്ങളോ രൂപത വ്യക്തമാക്കിയിട്ടില്ല. വ്യാജ സംഘങ്ങൾ നടത്തുന്ന അക്രമങ്ങൾ, പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ എന്നിവ കാരണം വലിയ സുരക്ഷാ ഭീഷണിയാണ് നൈജീരിയ നേരിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.