ഇംഗ്ലണ്ടിലെ കത്തീഡ്രലിലെ വിശ്വാസികളുടെ പ്രാർഥന പങ്കാളിത്തം ഉയർന്നു

തുടർച്ചയായ അഞ്ചാം വർഷവും രാജ്യത്തെ കത്തീഡ്രലുകളിലെ ആരാധനകളിലും പ്രാർഥനാ യോഗങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തം വലിയ തോതിൽ വർധിച്ചതിന്റെ സന്തോഷത്തിൽ ഇംഗ്ലണ്ടിലെ സഭ. ബ്രിട്ടനിൽ പൊതുവേ ദൈവാലയങ്ങളിൽ ആളുകൾ കുറയുന്നുവെന്ന ആശങ്കകൾ നിലനിൽക്കെയാണ് കത്തീഡ്രലുകൾ കേന്ദ്രീകരിച്ച് പ്രാർഥനയ്ക്കായി വലിയ ജനസഞ്ചയം എത്തുന്നത്. ഇംഗ്ലണ്ടിലെ സഭാനേതൃത്വം പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഞായറാഴ്ചകളിലെ പ്രധാന കുർബാനകളിലും മറ്റ് വിശേഷാൽ ശുശ്രൂഷകളിലും പങ്കെടുക്കുന്നവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നിട്ടുണ്ട്.

കേവലം പ്രായമായവർ മാത്രമല്ല, യുവാക്കളും കുട്ടികളും കുടുംബസമേതം കത്തീഡ്രലുകളിലേക്ക് പ്രാർഥനകൾക്കായി എത്തുന്നു എന്നത് വലിയ മാറ്റമായി സഭാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ പ്രധാന തിരുനാൾ ദിനങ്ങളിൽ മുൻവർഷങ്ങളേക്കാൾ വലിയ പങ്കാളിത്തമാണ് ഓരോ കത്തീഡ്രലിലും അനുഭവപ്പെട്ടത്. പള്ളികളിൽ നേരിട്ടെത്തുന്നവർക്ക് പുറമെ, കത്തീഡ്രലുകൾ നടത്തുന്ന ഓൺലൈൻ പ്രാർഥനാ തത്സമയ സംപ്രേഷണങ്ങൾ കാണുന്നവരുടെ എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആളുകൾ തങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിൽ സമാധാനവും ആത്മീയ ആശ്വാസവും തേടിയാണ് കത്തീഡ്രലുകളിലെ ശാന്തമായ അന്തരീക്ഷത്തിലേക്ക് എത്തുന്നതെന്ന് സഭാ അധികാരികൾ വ്യക്തമാക്കി. കൂടുതൽ ആളുകളെ ദൈവാലയങ്ങളിലേക്ക് ആകർഷിക്കുന്നതിനായി വൈവിധ്യമാർന്ന ആത്മീയ-സാംസ്കാരിക പരിപാടികൾ തുടർന്നും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അധികാരികൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.