വൈദികരായിരുന്ന ശാസ്ത്രജ്ഞന്മാര്‍: ഫാ. മാത്യു ചാർത്താക്കുഴിയിൽ എഴുതുന്ന പരമ്പര ആരംഭിക്കുന്നു

‘പത്രോസ് മുതൽ ഫ്രാൻസിസ് വരെ’ എന്ന കത്തോലിക്കാ സഭയിലെ 266 മാർപാപ്പാമാരുടെ ജീവചരിത്ര പരമ്പരക്കു ശേഷം റവ. ഡോ. മാത്യു ചാർത്താക്കുഴിയിൽ ലൈഫ് ഡേയില്‍ ആരംഭിക്കുന്ന പുതിയ പംക്തിയാണ് ‘വൈദികരായിരുന്ന ശാസ്ത്രജ്ഞന്മാര്‍.’ കത്തോലിക്കാ സഭയില്‍ വൈദികരായിരുന്ന ശാസ്ത്രജ്ഞന്മാര്‍ നിരവധിയാണ്. അവരിൽ ഏകദേശം 250 -ഓളം പേരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. മലയാളികള്‍ക്ക് അപരിചിതമായ ഒരു മേഖലയാണ് ഇതിലൂടെ തുറക്കപ്പെടുക.

ഡോ. മാത്യു ചാർത്താക്കുഴിയിൽ തിരുവനന്തപുരം മലങ്കര അതിരൂപതയിലെ വൈദികനാണ്. അദ്ദേഹത്തിന് മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്‌ നേടിയ അദ്ദേഹം മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, റൊമാനിയൻ ഭാഷകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വിറ്റ്സർലാന്റിൽ ഇടവകശുശ്രൂഷ ചെയ്യുകയാണ് അദ്ദേഹം.

‘പത്രോസ് മുതൽ ഫ്രാൻസിസ് വരെ’ എന്ന പംക്തിക്കു മുന്‍പ് സീറോ മലങ്കര സഭയിലെ 365 ദിവസങ്ങളിലെ അനുദിന വചനവിചിന്തനങ്ങള്‍ അദ്ദേഹം ലൈഫ്ഡേയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.