റഷ്യൻ മിസൈൽ ആക്രമണം: ഖാർകീവിലെ ഗ്രീക്ക് കത്തോലിക്കാ കത്തീഡ്രലിന് കേടുപാടുകൾ

ഉക്രൈനിലെ ഖാർകീവ് നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രമുഖ ദൈവാലയമായ സെന്റ് നിക്കോളാസ് ദി വണ്ടർവർക്കർ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ കത്തീഡ്രലിന് സാരമായ കേടുപാടുകൾ സംഭവിച്ചു. മിസൈൽ ആക്രമണത്തെ തുടർന്ന് ദൈവാലയത്തിന്റെ ജനലുകൾ പൂർണ്ണമായും തകർന്നു.

കത്തീഡ്രൽ സമുച്ചയത്തിനും അനുബന്ധ കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആക്രമണ സമയത്ത് അവിടെയുണ്ടായിരുന്ന വിശ്വാസികൾക്കോ ഇടവകാംഗങ്ങൾക്കോ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പാരിഷ് അധികൃതർ ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഖാർകീവ് എക്സാർക്കേറ്റിന്റെ പ്രധാന ദൈവാലയങ്ങളിലൊന്നാണ് ആക്രമണത്തിനിരയായ ഈ കത്തീഡ്രൽ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖാർകീവിലെ ജനവാസ മേഖലകളും സാംസ്കാരിക-ആരാധനാ കേന്ദ്രങ്ങളും ലക്ഷ്യമാക്കി റഷ്യൻ സേന ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മേഖലയിൽ രക്ഷാപ്രവർത്തനവും കേടുപാടുകൾ തീർക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ് ഇപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.