ഖേർസണിൽ ആശ്രമത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: വൈദികൻ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ദക്ഷിണ ഉക്രൈനിലെ ഖേർസൺ മേഖലയിലുള്ള ആശ്രമത്തിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 71-കാരനായ വൈദികൻ കൊല്ലപ്പെടുകയും നാല് വൈദികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖേർസൺ മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി ഒലെക്സാണ്ടർ പ്രൊകുഡിൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്.

ചെർവോണി മയാക് ഗ്രാമത്തിലെ ആശ്രമത്തിന് നേരെയാണ് റഷ്യയുടെ എഫ്.പി.വി (FPV) ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 51, 53, 51, 31 വയസ്സുള്ള നാല് വൈദികർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് സ്ഫോടനത്തിൽ നിന്നുള്ള ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഖേർസൺ മേഖലയിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് ആശ്രമത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.