സംഘടിത കുറ്റകൃത്യങ്ങൾ പടർത്തുന്ന ഭയത്തെ അതിജീവിക്കുക: ഫ്രാൻസിസ് പാപ്പാ

ദൈവത്തിലുള്ള വിശ്വാസത്തോടെ സംഘടിത കുറ്റകൃത്യങ്ങൾ പടർത്തുന്ന ഭയത്തെ അതിജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 23-ന് വത്തിക്കാനിൽ ആന്റി മാഫിയ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിലെയും പൊന്തിഫിക്കൽ ഇന്റർനാഷണൽ മരിയൻ അക്കാദമിയിലെയും അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“തലമുറകൾ തമ്മിലുള്ള ബന്ധങ്ങളെ മാനിക്കുന്ന ഭവനങ്ങളിൽ സാഹോദര്യവും സൗഹൃദവും സാധ്യമാണ്. പരസ്പര സംഭാഷണത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ ഈ സാഹോദര്യവും സൗഹൃദവും നിലനിർത്താൻ സാധിക്കൂ. ഭയം ജീവിതത്തെ കീഴടക്കുമ്പോൾ കുറ്റകൃത്യസംഘങ്ങൾ വിജയിക്കുന്നു. ഭയം മനുഷ്യനെ കീഴടക്കുമ്പോഴാണ് അവന്റെ മനസിന്റെ നന്മയും സ്വാതന്ത്ര്യവും ഇല്ലാതാകുന്നത്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.