ഫ്രാൻസിൽ പ്രക്ഷോഭം ശക്തമാകുന്നു: കൂടുതൽ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

ജീവിതച്ചെലവ് വർധനവിനെതിരെയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെയും ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങൾ അക്രമപരമ്പരകളിലേക്കും തീവയ്പ്പിലേക്കും വഴിമാറിയതിനെത്തുടർന്ന്, രാജ്യത്ത് ആവശ്യമുള്ളിടത്ത് കൂടുതൽ കർഫ്യൂകൾ ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു വ്യക്തമാക്കി.

സാഹചര്യം വിലയിരുത്തി അതത് പ്രവിശ്യകളിൽ കർഫ്യൂ നടപ്പിലാക്കാൻ മേയർമാരുമായി ചേർന്ന് പ്രാദേശിക ഭരണകൂടങ്ങൾ തീരുമാനമെടുക്കുമെന്ന് ലെകോർനു എക്സ് പോസ്റ്റിലൂടെ അറിയിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസ സാഹചര്യങ്ങൾ ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെയും ഉയർന്ന ജീവിതച്ചെലവിനെതിരെ പ്രതിഷേധിച്ചവരുടെ നേതൃത്വത്തിൽ അരലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിൽ ഒത്തുകൂടിയത്.

പ്രതിഷേധങ്ങൾ അക്രമത്തിലേക്കും കൊള്ളയടിയിലേക്കും മാറിയതിനെത്തുടർന്ന് രാജ്യത്തുടനീളം രണ്ടായിരത്തലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രതിഷേധങ്ങൾ എന്നതും ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.