
വിലക്കയറ്റത്തിനെതിരെ യൂറോപ്പിലുടനീളം വ്യാപകമായ പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുന്നതിനിടയിൽ, ഇറ്റലിയിലെ മിലാനിൽ 500 സൈനികരെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചു. ഫ്രാൻസിലും സമാനമായ രീതിയിൽ സൈന്യത്തെ രംഗത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇറ്റലിയിലെ മിലാനിൽ പ്രതിഷേധങ്ങൾ സംഘർഷത്തിലും കൊള്ളിവയ്പ്പിലും കലാശിച്ചതിനെ തുടർന്നാണ് സൈന്യത്തെ വിന്യസിക്കുന്നത്. കത്തീഡ്രൽ പ്രദേശമടക്കം പലയിടത്തും കടകൾ തകർക്കുകയും, നഗരത്തിൽ അക്രമം അഴിച്ചുവിടുകയും ചെയ്ത 271 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷ്വറി ഷോപ്പുകളെല്ലാം മുൻകരുതൽ എന്ന നിലയിൽ അടച്ചിട്ടിരിക്കുകയാണ്.
ഫ്രാൻസിലും ശനിയാഴ്ച നടക്കുന്ന പ്രതിഷേധങ്ങളിൽ ക്രമസമാധാനം പാലിക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി ലൊറന്റ് നുനെസ് വ്യക്തമാക്കി. പാരീസ് അടക്കമുള്ള നഗരങ്ങളിൽ കർഫ്യൂകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാൻസിലെ സമീപകാല പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,400-ഓളം പേരാണ് അറസ്റ്റിലായത്.




