വേണ്ടിവന്നാൽ താമസവും പ്രാർത്ഥനയും സമരപ്പന്തലിൽ: ആർച്ചുബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ

അവകാശ സംരക്ഷണത്തിനായി കൊടുംവെയിലിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണക്കാൻ വേണ്ടിവന്നാൽ തന്റെ താമസവും പ്രാർത്ഥനയും ബിഷപ്പ്സ് ഹൗസിൽ നിന്ന് സമരപ്പന്തലിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ചുബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. തുറമുഖ നിർമ്മാണത്തെ തുടർന്നുള്ള തീരശോഷണംമൂലം വീടുകളും തൊഴിലും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം തേടി തീരദേശവാസികൾ നടത്തുന്ന രാപകൽ സമരത്തിന്റെ രണ്ടാം ദിവസം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ചുബിഷപ്പ്.

ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെക്കുറിച്ച് അന്വേഷിക്കുന്നതിനോ ചർച്ച ചെയ്യുന്നതിനോ സർക്കാർ തയ്യാറായിട്ടില്ല. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ ഭരണകൂടത്തിനെ പാഠം പഠിപ്പിക്കുമെന്ന് ആർച്ചുബിഷപ്പ് മുന്നറിയിപ്പ് നൽകി. കണ്ടിട്ടും മനസ്സിലായിട്ടും കണ്ണു തുറക്കാത്ത ഭരണാധികളോട് ഒന്നേ പറയാനുള്ളു, ജീവനുള്ളിടത്തോളം കാലം ഇതിനെതിരെ പൊരുതും. ആർച്ചുബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.