യു.എസ് – മെക്സിക്കോ അതിർത്തിയിൽ വൈദികൻ കൊല്ലപ്പെട്ടു

മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിലെ ടെക്കേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അതിർത്തിക്കടുത്ത് ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസ് സാൽഡാനയെ അജ്ഞാതർ കൊലപ്പെടുത്തി. ഫാ. റിവാസ്, ഇടവക വൈദികനായി സേവനം ചെയ്യുകയായിരുന്നു.

പ്രാദേശിക പത്രങ്ങൾ പറയുന്നതനുസരിച്ച്, മെയ് 17-ന് ഉച്ച തിരിഞ്ഞാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. മെയ് 15 ഞായറാഴ്ചയാണ് പ്രദേശവാസികൾ വൈദികനെ അവസാനമായി ജീവനോടെ കണ്ടത്. അദ്ദേഹം 25 വർഷമായി ടിജുവാന അതിരൂപതയിൽ പൗരോഹിത്യശുശ്രൂഷ ചെയ്യുകയായിരുന്നു.

ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ നിലവിലെ ഗവൺമെന്റിന്റെ ആദ്യ മൂന്നര വർഷം മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ കാലഘട്ടമാണെന്ന് കണക്കാക്കപ്പെടുന്നു. 1,20,000-ത്തിലധികം കൊലപാതകങ്ങളാണ് ഇക്കാലഘട്ടത്തിൽ ഇവിടെ നടന്നിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.