കത്തോലിക്കരെന്ന വ്യാജേനയെത്തി; കാമറൂണിൽ വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ഒബാലയിലെ കമ്യൂണിനെയും കാമറൂണിയൻ തലസ്ഥാനമായ യൗണ്ടെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ ട്രാക്കിൽ കത്തോലിക്കാ പുരോഹിതനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാ. ഒലിവിയർ എൻറ്റ്‌സ എബോഡെയെയാണ് ഇടവകക്കാരെന്ന വ്യാജേന അജ്ഞാതർ തട്ടിക്കൊണ്ടു പോയതിനു ശേഷം കൊലപ്പെടുത്തിയത്. മാർച്ച് ഒന്ന് ബുധനാഴ്ചയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയതെന്ന് വത്തിക്കാൻ ഏജൻസി ഫിഡെസ് റിപ്പോർട്ട് ചെയ്തു.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ബുധനാഴ്ച രാത്രി ചില ആളുകൾ ഫാ. ഒലിവിയറിനെ, ഒരു ബന്ധുവിന്റെ ആരോഗ്യനില വളരെ മോശമാണെന്നും തങ്ങൾക്ക് അദ്ദേഹത്തിന്റെ സേവനം അടിയന്തിരമായി ആവശ്യമാണെന്നും അറിയിച്ചു. കൂദാശകൾ കൊടുക്കാൻ അവരുടെ വാഹനത്തിൽ കയറാൻ ഫാ. ഒലിവിയർ സമ്മതിച്ചു. എന്നാൽ, വഴിയിൽ വച്ച് അവർ അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിലേക്ക് എറിയുകയായിരുന്നു. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.