ടെക്‌സസിൽ കുമ്പസാരിപ്പിക്കുന്നതിനിടെ വൈദികന് നേരെ ആക്രമണം

ടെക്‌സാസിൽ, കുമ്പസാരിപ്പിക്കുന്നതിനിടെ വൈദികനു നേരെ ആക്രമണം. ടെക്‌സാസിലെ അമറില്ലോയിലുള്ള സെൻ്റ് മേരീസ് കാത്തലിക് കത്തീഡ്രലിൽ ശുശ്രൂഷ ചെയ്യുന്ന ഫാദർ ടോണി ന്യൂഷിനു നേരെയാണ് പെപ്പെർ സ്പ്രേ ചെയ്തതുയുള്ള  ആക്രമണം നടന്നത്.

കുമ്പസാരം കേൾക്കുന്നതിനിടെ ആണ്  മാനസിക പ്രശ്നങ്ങൾ ഉള്ളതായി പറയപ്പെടുന്ന വ്യക്തി വൈദികനെ ആക്രമിച്ചത്.  സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. തനിക്ക് കുഴപ്പമൊന്നും ഇല്ലാ എന്നും വൈദ്യസഹായം ആവശ്യമില്ല എന്നും ഫാ. ന്യൂഷ് വെളിപ്പെടുത്തി.

സംഭവത്തെ തുടർന്നു കത്തീഡ്രൽ ആഴ്ചയിൽ രണ്ടുതവണ നടത്തുന്ന പതിവ് കുമ്പസാരം താൽക്കാലികമായി നിർത്തിവച്ചു. കത്തീഡ്രൽ ചാപ്പലിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച ശേഷം പതിവ് കുമ്പസാരം പുനരാരംഭിക്കുമെന്ന് കത്തീഡ്രൽ അധികൃതർ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.

“ഇത് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളിൽ ഞാൻ ഖേദിക്കുന്നു, എന്നാൽ ഞങ്ങളുടെ കുമ്പസാരക്കാരുടെയും കൂദാശ സ്വീകരിക്കാൻ കാത്തിരിക്കുന്നവരുടെയും സുരക്ഷ സംരക്ഷിക്കപ്പെടേണ്ടതുണ്ട്,” –  ഫാ. ന്യൂഷ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.