മ്യാന്മറിൽ സൈനിക അട്ടിമറിയുടെ വാർഷികത്തിൽ പ്രാർത്ഥനാ ദിനാചരണം

മ്യാന്മറിൽ സൈനിക അട്ടിമറിയുടെ വാർഷിക ദിനമായ ഫെബ്രുവരി ഒന്നിന് പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന പൊന്തിഫിക്കൽ അംഗീകൃത അന്താരാഷ്ട്ര സംഘടനയാണ് ഇപ്രകാരം ആവശ്യപ്പെട്ടത്.

മ്യാന്മറിലെ കത്തോലിക്കാ മെത്രാന്മാരുടെ അഭ്യർത്ഥനക്കുള്ള പ്രത്യുത്തരമായിട്ടാണ് പ്രാദേശിക സഭയോടുള്ള ഐക്യത്തിൽ, ഈ സംഘടന പ്രാർത്ഥനാദിന ആഹ്വാനം നടത്തിയിരിക്കുന്നത്. അട്ടിമറിക്കെതിരായ ജനകീയപ്രക്ഷോഭത്തെ സൈന്യം മൃഗീയമായി അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. ഇപ്പോഴും മ്യാന്മറിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

1500 -ഓളം പൗരന്മാർ ഈ പ്രക്ഷോഭത്തിൽ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൈന്യം അധികാരം പിടിച്ചെടുത്തതിനു ശേഷം രണ്ടായിരത്തിലേറെ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.