ഊന്നുവടിയുടെ സഹായത്തോടെ പൊതു സദസിലെത്തി പാപ്പാ

ആഗസ്റ്റ് മൂന്നാം തിയതി പതിവ് പൊതു പരിപാടിക്കായി വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പാപ്പാ എത്തിയത് ഊന്നുവടിയുടെ സഹായത്തോടെയാണ്. കാനഡാ സന്ദർശന വേളയിലൊക്കെ പാപ്പാ വീൽചെയറിലായിരുന്നു സഞ്ചരിച്ചത്.

ഈ ആഴ്ച മുതൽ, പരിശുദ്ധ പിതാവ് വത്തിക്കാനിലെ തന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സന്നിഹിതരായിരുന്നവർ ഫ്രാൻസിസ് പാപ്പായെ കരഘോഷത്തോടെയും സന്തോഷത്തോടെയും ആണ് സ്വീകരിച്ചത്. പാപ്പാ ഇറ്റാലിയൻ ഭാഷയിലാണ് മതബോധനം നൽകിയത്.

കാനഡയിലെ അപ്പസ്തോലിക യാത്രയെക്കുറിച്ച് സംസാരിച്ച പാപ്പാ യാത്രയുടെ മുദ്രാവാക്യം ‘ഒരുമിച്ച് നടക്കുക’ എന്നതായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.