നിങ്ങളോട് വിയോജിക്കുന്നവരുമായി സംവദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

നിങ്ങളോട് വിയോജിക്കുന്നവരുമായി സംവദിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ചെമിൻ-ന്യൂഫ് പൊളിറ്റിക്കൽ ഫ്രറ്റേർണിറ്റി സംഘത്തിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“രാഷ്ട്രീയം എന്നു പറയുന്നത് പല കാഴ്ചപ്പാടുള്ളവരുടെ കൂടിക്കാഴ്ച്ചയാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, ആദരവോടെയുള്ള സംവാദത്തിന്റെ ഭാഗമായി മറ്റുള്ളവരോടുള്ള തുറവിയും അവരുടെ വിയോജിപ്പുകളെ അംഗീകരിക്കുന്നതും ഈ കൂടിക്കാഴ്ചയിൽ ഉൾപ്പെടുന്നു. നാം നമ്മുടെ ശത്രുക്കളെ സ്നേഹിക്കണമെന്ന് സുവിശേഷം ആവശ്യപ്പെടുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രീയ കൂടികാഴ്കളെ സാഹോദര്യപരമായ കൂടിക്കാഴ്ചകളായി കാണണം. പ്രത്യേകിച്ച് നമ്മോട്  വിയോജിക്കുന്ന വ്യക്തികളുമായുള്ള കൂടികാഴ്ചകൾ” – പാപ്പാ പറഞ്ഞു. മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവം മാറ്റണമെന്നും എല്ലാവരോടും സ്വീകാര്യതയും ആദരവും കാണിക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവരും, വിവിധ രാജ്യങ്ങളിൽ നിന്ന് പൊതുനന്മക്കും ദരിദ്രർക്കും വേണ്ടി പ്രവർത്തിക്കുന്നവരുടെയും കൂട്ടായ്മയാണ് ‘ചെമിൻ-ന്യൂഫ് പൊളിറ്റിക്കൽ ഫ്രറ്റേർണിറ്റി’ എന്ന സംഘടന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.