പാപികളായ നമുക്ക് കാരുണ്യം പ്രാണവായു പോലെ ആവശ്യമാണ്: ഫ്രാൻസിസ് പാപ്പാ

പാപികളായ നമുക്ക് കാരുണ്യം പ്രാണവായു പോലെ ആവശ്യമായ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. നോമ്പ് എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

“നാം പാപികളാണ്, കാരുണ്യം നമുക്ക് നാം ശ്വസിക്കുന്ന വായു എന്ന പോലെ ആവശ്യമാണ്. പരിവർത്തനത്തിനും ആത്മശുദ്ധീകരണത്തിനും ജീവിത മാറ്റത്തിനുമുള്ള സന്നദ്ധത, ധൈര്യത്തിൻറെയും ശക്തിയുടെയും അടയാളമാണ്.” പാപ്പാ കുറിച്ചു.

വിവിധഭാഷകളിലായി അഞ്ചു കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ, സാധാരണ, അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.