കർത്താവിന് നമ്മെത്തന്നെ വിട്ടുനൽകാം: ഫ്രാൻസിസ് പാപ്പാ

സുവിശേഷചൈതന്യത്തിൽ നമ്മുടെ ഹൃദയങ്ങളെ തൊട്ടുണർത്തുവാൻ സാധിക്കണമെന്ന് ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. ഇരുപത്തിയെട്ടാം തീയതി ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ആണ് പാപ്പാ എപ്രകാരം ആഹ്വാനം ചെയ്തത്.

“സുവിശേഷം തുറന്നുകൊണ്ടും, നമ്മുടെ ചുവടുകളെ പ്രകാശിപ്പിക്കുന്ന ദൈവവചനത്താൽ വിസ്മയഭരിതരായിക്കൊണ്ടും നമ്മുടെ ഹൃദയങ്ങളെ ഉണർത്താനുള്ള അവസരം കർത്താവിന് നൽകാം.” പാപ്പാ കുറിച്ചു.

‘നോമ്പുകാലം’ എന്ന ഹാഷ്‌ടാഗോടുകൂടി പങ്കുവയ്ക്കപ്പെട്ട പാപ്പായുടെ ട്വിറ്റർ സന്ദേശം അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.